Book Title: Who Am I
Author(s): Dada Bhagwan
Publisher: Dada Bhagwan Aradhana Trust

View full book text
Previous | Next

Page 11
________________ ആമുഖം വെറുതെ ജീവിക്കുന്നതിലുമുപരിയായി ജീവിതത്തിലെന്തോ ഉണ്ട്. വെറുതെ ജീവിക്കുന്നതിലും കൂടുതലായി ജീവിതത്തിൽ എന്തൊക്കെയോ ഉണ്ടാവേണ്ടതാണ്. ജീവിതത്തിന് കൂടുതൽ ഉയർന്ന ഒരു ലക്ഷ്യമുണ്ടാവണം. “ഞാനാരാണ്?” എന്ന ചോദ്യ ത്തിന്റെ യഥാർത്ഥ ഉത്തരത്തിലെത്തിച്ചേരുകയാണ് ജീവിത ത്തിന്റെ ലക്ഷ്യം. അനന്തമായ മുൻകാലജന്മങ്ങളിലും ഉത്തരം കണ്ടെത്തപ്പെടാത്ത ചോദ്യമാണിത്. "ഞാനാരാണ്?' എന്ന അന്വേ ഷത്തിലെ നഷ്ടപ്പെട്ട കണ്ണികൾ ഇപ്പോൾ "ജ്ഞാനിപുരുഷ'ന്റെ വാക്കുകളിലൂടെ നൽകപ്പെട്ടിരിക്കുകയാണ്. (പരിപൂർണ്ണമായും ആത്മജ്ഞാനം നേടിയ ആളാണ് "ജ്ഞാനിപുരുഷൻ') ഞാനാ രാണ്? ഞാനെന്താണല്ലാത്തത്? ആരാണ് ആത്മാവ്? എന്റേതെന്താണ്? എന്റെതല്ലാത്തതെന്താണ്? എന്താണ് ബന്ധനം? എന്താണ് മോക്ഷം? ദൈവമുണ്ടോ? എന്താണ് ദൈവം? ലോകത്തിൽ പ്രവർത്തിക്കുന്ന ആളാരാണ്? ദൈവമാണോ പ്രവർത്തിക്കുന്നത്. അതോ അല്ലയോ? ദൈവത്തിന്റെ യഥാർത്ഥ സ്വരൂപമെന്താണ്? ഈ ലോകത്തിലെ എല്ലാ പ്രവൃത്തികൾ ചെയ്യുന്ന ആളുടെ യഥാർത്ഥ സ്വഭാവമെന്താണ്? ആരാണ് ഈ ലോകം പരിപാലിച്ചുകൊണ്ടിരിക്കുന്നത്? എങ്ങനെയാണ് അത് പ്രവർത്തിക്കുന്നത്? മായയുടെ യഥാർത്ഥ സ്വഭാവമെന്താണ്? ഒരാൾ അറിയുന്നതൊക്കെ മിഥ്യയാണോ അയാളെ സ്വതന്ത്രനാ ക്കുമോ അതോ ബന്ധിതനാക്കുമോ? ഈ ചോദ്യങ്ങളുടെ വ്യക്തമായ ധാരണ നൽകാൻ ഈ പുസ്തകത്തിനു കഴിയും. ഇതു കൂടാതെ വായനക്കാരനെ അക്രമ വിജ്ഞാനത്തിന്റെ സത്തയെന്താണ് എന്ന് പരിചയപ്പെടാനും ഈ താളുകളുടെ വായന ഉപകരിക്കും. (അക്രമവിജ്ഞാനം-മോക്ഷ ത്തിലേക്കുള്ള നേർപാത). - ഡോ. നീരുബെൻ അമിൻ

Loading...

Page Navigation
1 ... 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110