Book Title: Who Am I
Author(s): Dada Bhagwan
Publisher: Dada Bhagwan Aradhana Trust

View full book text
Previous | Next

Page 105
________________ 10. പരിപൂർണ്ണ ഭക്തിയോടെ ഞാൻ ദാദാ ഭഗവാന്റെ എല്ലാ ജ്ഞാന മഹാത്മാക്കളെയും വണങ്ങുന്നു. 11. പരിപൂർണ്ണ സമർപ്പണത്തോടെ, പ്രപഞ്ചത്തിലെ സർവ്വ ജീവ ജാലങ്ങളിലുമുള്ള “യഥാർത്ഥ ആത്മാവിനെ” വണങ്ങുന്നു. (5) 12. “യഥാർത്ഥ ആത്മാവ്” “ദൈവമാണ്. അതുകൊണ്ട് ഞാൻ എല്ലാ ജീവജാലങ്ങളിലും ദൈവത്തെ കാണുന്നു. (5) 13. “യഥാർത്ഥ ആത്മാവ്” “ശുദ്ധാത്മാവാണ്. അതുകൊണ്ട് ഞാൻ എല്ലാ ജീവജാലങ്ങളിലും ശുദ്ധാത്മാവിനെ കാണുന്നു. - (5) 14. “യഥാർത്ഥ ആത്മാവ്” “തത്വാത്മാ'മാണ്. അതുകൊണ്ട് ഞാൻ ലോകം മുഴുവനും തത്വജ്ഞാനത്തിലൂടെ കാണുന്നു. (5) നവ കലാമോ (NAV KALAMO) (എല്ലാ മതങ്ങളുടെയും വേദങ്ങളുടെയും സാരമായ ഒമ്പത് ദീക്ഷാ വാക്യങ്ങൾ) ഏറ്റവും പ്രിയപ്പെട്ട ദാദാ ഭഗവാൻ ! ഏറ്റവും നിസ്സാരമായ അള വിൽപോലും ഒരു ജീവിയുടെയും അഹത്തെ വേദനിപ്പിക്കാതി രിക്കാനും, വേദനിപ്പിക്കാൻ കാരണമാകാതിരിക്കാനും, വേദനി പ്പിക്കാൻ പ്രേരകമാകാതിരിക്കാനും എനിക്ക് അനന്തമായ ആന്തരിക ശക്തി നൽകിയാലും. ഒരു ജീവിയുടെയും അഹത്തെ വേദനിപ്പിക്കാതിരിക്കാനും, എന്റെ ചിന്തകളും വാക്കുകളും പ്രവർത്തികളും എല്ലാവരാലും സ്വീകാര്യമായ തരത്തിലാക്കിത്തീർക്കാനും എനിക്ക് അനന്ത മായ ആന്തരിക ശക്തി നൽകിയാലും. 2. ഏറ്റവും പ്രിയപ്പെട്ട ദാദാ ഭഗവാൻ! ഏറ്റവും നിസ്സാരമായ അള വിൽപോലും ഒരു മതത്തിന്റെയും അടിത്തറയെ വേദനിപ്പിക്കാ തിരിക്കാനും വേദനിപ്പിക്കാൻ കാരണമാകാതിരിക്കാനും വേദ നിപ്പിക്കാൻ പ്രേരകമാകാതിരിക്കാനും എനിക്ക് അനന്തമായ ആന്തരിക ശക്തി നൽകിയാലും. ഏറ്റവും നിസ്സാരമായ അളവിൽ പോലും ഒരു മതത്തിന്റെയും അടിത്തറയെ വേദനിപ്പിക്കാതിരിക്കാനും എന്റെ ചിന്തകളും,

Loading...

Page Navigation
1 ... 103 104 105 106 107 108 109 110