Book Title: Who Am I
Author(s): Dada Bhagwan
Publisher: Dada Bhagwan Aradhana Trust

View full book text
Previous | Next

Page 55
________________ ഞാൻ ആരാണ് interest of wordly things) 239244010 (intense desire to know one's true self) വളർത്തണം. പക്ഷെ ഇതിനെക്കെ സമയവും പരിശ്രമവും വേണം. അപ്പോൾ പിന്നെ എങ്ങനെയാണ് ഇത്രയും ചെറിയ സമ യംകൊണ്ട് ജ്ഞാനം സ്വീകരിക്കാൻ കഴിയുന്നത്? ദാദാശ്രീ: ജ്ഞാനം സ്വീകരിക്കാൻ സമയമൊന്നും വേണ്ട. കൂരിരുട്ടത്ത് ഫ്ളാഷ് ലൈറ്റ് തെളിയിക്കുന്നതുപോലെയാണ് അത്. പ്രകാശം ഉടൻ പ്രത്യക്ഷപ്പെടും. അതുപോലെ ജ്ഞാനിപുരുഷന് ജ്ഞാനപ്രകാശംകൊണ്ട് അജ്ഞതയകറ്റാൻ സമയമൊന്നും വേണ്ട. അതിനുശേഷം നിങ്ങൾ തപ്പിത്തടയുകയില്ല. - ചോദ്യകർത്താവ്: ഈ ജ്ഞാനം സ്വീകരിക്കാൻ ഒരാൾ ആത്മീയമായി ഉയർന്ന തലത്തിലെത്തിയിരിക്കണോ? ദാദാശ്രീ: മുൻജന്മങ്ങളിൽ പലവട്ടവും മനുഷ്യർ ഈ ആത്മീയ തലത്തിൽ എത്തിയിട്ടുണ്ട്. അവന്റെ യാഥാർത്ഥ ആത്മാവിനെക്കു റിച്ചുള്ള അജ്ഞതകൊണ്ട് അവന്റെ അഹത്താൽ അവൻ വഴി പിഴ ച്ചുപോയി, ഉയർന്ന ആത്മതലത്തിലെത്തിയപ്പോളൊക്കെ അവന്റെ അഹം കൂടുതൽ ഭാരമുള്ളതായി. അവൻ വളരെ വൈരാഗ്യവും വിവേകവും പരിശീലിച്ചു. എന്നാൽ അതൊക്കെ അവന്റെ മഹത്വ ബോധം വളർത്താൻ സഹായിച്ചുള്ളു. അതായിരുന്നു അവന്റെ ആത്മീയ നേട്ടങ്ങളുടെ ഫലം. എന്താണിങ്ങനെ സംഭവിക്കുന്നത്? അവനിപ്പോഴും തപ്പിത്തടഞ്ഞുകൊണ്ടിരിക്കുന്നു. തപ്പിത്തടഞ്ഞു കൊണ്ടിരിക്കുമ്പോഴും "ഞാനെന്തൊക്കെയോ ആണ് എന്ന് അ വൻ പറഞ്ഞുകൊണ്ടിരിക്കുന്നു. ധാരാളം ആത്മീയസാധനകൾ അവൻ നടത്തിയിട്ടുണ്ട്. പക്ഷെ യഥാർത്ഥ ആത്മസാക്ഷാൽക്കാരം അവൻ നേടിയിട്ടില്ല. - നിങ്ങളുടെ അസ്തിത്വം (നിങ്ങൾ നിലനിൽക്കുന്നു എന്ന അറി വ്) അവിടെയുണ്ട്. ഈ വസ്തുതയ്ക്ക് യാതൊരു സംശയവുമില്ല. പക്ഷെ നിങ്ങൾക്ക് വസ്ത്രത്വബോധമില്ല. (നിങ്ങളാരാണ് എന്ന ബോധം). എന്നാൽ "നിങ്ങളാണ്' "നിങ്ങളുണ്ട്' എന്ന ബോധമുണ്ട്. ജ്ഞാനിപുരുഷൻ നിങ്ങളുടെ പാപം കഴുകിക്കളയുമ്പോൾ നിങ്ങൾക്ക് വസ്ത്രത്വബോധമുണ്ടാകുന്നു (ആത്മബോധം). ഒരി ക്കൽ ആത്മജ്ഞാനം നേടിയാൽ യാന്ത്രികമായി നിങ്ങൾ പൂർണ്ണ

Loading...

Page Navigation
1 ... 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110