Book Title: Who Am I
Author(s): Dada Bhagwan
Publisher: Dada Bhagwan Aradhana Trust

View full book text
Previous | Next

Page 84
________________ ഞാൻ ആരാണ് സ്വയം ഓർമ്മിക്കേണ്ടി വരുന്നു. എന്നാൽ അക്രമ മാർഗ്ഗത്തിൽ അതിന്റെ ബോധം നൈസർഗ്ഗികമാണ്. അർദ്ധരാത്രി ഉണർന്നാലും നിങ്ങളിൽ ആ ബോധം ഉണ്ടായിരിക്കും. പരിശ്രമംകൊണ്ട് ഓർമ്മി ക്കപ്പെടുന്ന കാര്യങ്ങൾ ശരീരഘടകത്തിന്റെ വിഭാഗത്തിലേ വരൂ. ആത്മാവിനെ നിങ്ങൾക്ക് ഓർമ്മിക്കേണ്ടി വരുന്നില്ല. ഒരിക്കൽ നിങ്ങളുടെ യഥാർത്ഥ സ്വരൂപമായി ആത്മാവിനെ തരിച്ചറിഞ്ഞു. കഴിഞ്ഞാൽ അതോർമ്മിച്ചെടുക്കേണ്ട ആവശ്യമില്ല. ഇടക്കാല ഗവൺമെന്റിന്റെ രൂപീകരണം ജ്ഞാനത്തിനുശേഷം ശുദ്ധാത്മാവിന്റെ അവസ്ഥയിൽ എത്തി. ച്ചേരുന്നു. എങ്കിലും പരമാത്മാവസ്ഥ (supreme fully realized state) നേടിക്കഴിഞ്ഞിട്ടില്ല. നേടിയെടുത്തത് ഇടക്കാലാവസ്ഥയാണ്. ഭാഗി കമായി ആത്മജ്ഞാനം (അന്തരാത്മാ). ചോദ്യകർത്താവ്: അന്തരാത്മാവിന്റെ അവസ്ഥ എന്താണ്? ദാദാശ്രീ: ഈ അന്തരാത്മാവ്, ആത്മാവിന്റെ ഇടക്കാലാവസ്ഥ. ഇതിന് ഒരു ഇരട്ട റോൾ ഉണ്ട്. ഒന്ന് ലൗകിക പ്രശ്നങ്ങൾ തീർക്കു ക. രണ്ടാമത്തേത് അന്തിമമോക്ഷം നേടിയെടുക്കുക. അതായത് എല്ലാ ഫയലുകളും (ജ്ഞാനത്തിനുശേഷം ഒരാൾ കൈകാര്യം ചെയ്യേണ്ട എല്ലാ കാര്യങ്ങളേയും ദാദാശ്രീ ഫയലുകൾ എന്നു വിളിക്കാറുണ്ട്). സമഭാവനയോടെ കൈകാര്യം ചെയ്യുകയും ശുദ്ധാ ത്മാവിനെ ധ്യാനിക്കുകയും വേണം. എല്ലാ ഫയലുകളും കൈകാര്യം ചെയ്തു കഴിഞ്ഞാൽ പരമാത്മാവസ്ഥയിൽ (the supreme self) എത്തിച്ചേരുന്നു. അന്തരാത്മാവിന്റെ പ്രവർത്തനം ഫയൽ നമ്പർ ഒന്നും (ലൗകിക വ്യക്തിയായി ചന്ദുലാൽ) മറ്റു ഫയ ലുകളും കൈകാര്യം ചെയ്യലാണ്. ഞാൻ ശുദ്ധാത്മാവാണ്. അതേ സമയം ഫയൽ നമ്പർ ഒന്ന്, ചന്ദുലാലിന് അവന്റെ ലൗകികമായി ഫയലുകളും സമഭാവനയോടെ കൈകാര്യം ചെയ്ത് അവസാനി പ്പിക്കേണ്ടതുണ്ട്. ചോദ്യകർത്താവ്: ഇത് ജ്ഞാനം നേടിയവർ മാത്രം ചെയ്യേണ്ട കാര്യമാണോ? ദാദാശ്രീ: അതെ. ജ്ഞാനം ലഭിച്ചവർക്കു മാത്രമെ അന്തരാ

Loading...

Page Navigation
1 ... 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110