Book Title: Who Am I
Author(s): Dada Bhagwan
Publisher: Dada Bhagwan Aradhana Trust

View full book text
Previous | Next

Page 67
________________ ഞാൻ ആരാണ് 56 ദാദാശ്രീഃ സന്ത്പുരുഷൻ - ചീത്ത പ്രവൃത്തികൾ ചെയ്യാതിരി ക്കാനും നല്ല പ്രവർത്തികൾ ചെയ്യാനും ജനങ്ങളെ പഠിപ്പിക്കുന്നു. ചോദ്യകർത്താവ്: പാപകർമ്മങ്ങളിൽനിന്നും ഞങ്ങളെ രക്ഷി ക്കുന്നവരാണ് സന്തുകൾ എന്നാണോ അങ്ങ് ഉദ്ദേശിക്കുന്നത്? - ദാദാശ്രീ: അതെ. സന്ത്പുരുഷൻ നിങ്ങളെ ചീത്ത പ്രവൃത്തിക ളിൽ നിന്നും രക്ഷിക്കുന്നു. എന്നാൽ ജ്ഞാനിപുരു ഷൻ രണ്ടിൽ നിന്നും നിങ്ങളെ രക്ഷിക്കുന്നു. സത്പ്രവൃത്തിക ളിൽനിന്നും ദുഷ്പ്രവൃത്തികളിൽനിന്നും സന്ത്പുരുഷൻ നിങ്ങളെ നേരായ മാർഗ്ഗത്തിൽ നയിക്കുന്നു. അതേ സമയം ജ്ഞാനിപുരു ഷൻ നിങ്ങളെ മോചിപ്പിക്കുന്നു. സന്ത്പുരുഷൻ ഒരു പ്രത്യേക പാതയിലെ യാത്രക്കാരാണ്. അവർ സ്വയം ആ വഴി സഞ്ചരിക്കുന്ന വരാണ്. അതോടൊപ്പം മറ്റുള്ളവരെ അവരോടൊപ്പം ആ വഴി സഞ്ചരിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഒരു ജ്ഞാനിപുരു ഷൻ അവസാന ലക്ഷ്യമാണ്. അദ്ദേഹം നിങ്ങളുടെ ജോലി പൂർത്തീകരിച്ചു തരുന്നു. സന്ത്പുരുഷൻ വിവിധ നിലകളിലുള്ള അധ്യാപകരാണ്. ഉദാ ഹരണത്തിന് കിന്റർ ഗാർട്ടൻ, ഒന്നാം ക്ലാസ്സ് രണ്ടാം ക്ലാസ്സ് അങ്ങി നെ. എന്നാൽ ഒരു ജ്ഞാനിപുരുഷനുമാത്രമെ നിങ്ങൾക്ക് പരി പൂർണ്ണമോചനം നല്കാനാവൂ. ജ്ഞാനിപുരുഷൻ വളരെ ദുർലഭ മാണ്. ആപേക്ഷികനിലയിൽ സന്തോഷം നൽകാൻ സന്തുക്കൾക്ക് കഴി യും. ജ്ഞാനിപുരുഷന് നിങ്ങൾക്ക് സ്ഥിരമായ ആനന്ദം നൽകാനാ വും. അതാണ് ആത്മാവിന്റെ സ്വരൂപം. അദ്ദേഹം നിങ്ങൾക്ക് അനന്ത ശാന്തി നൽകുന്നു. ഒന്നിനോടും ഒരാസക്തിയുമില്ലാത്ത ആളാണ് യഥാർത്ഥ സന്ത്. പല അളവിൽ ആസക്തി (attachment) ഉള്ളവരുമുണ്ട്. ആരാണ് ജ്ഞാനിപുരുഷൻ? അഹമോ ആസക്തിയോ ഇല്ലാത്തെ ആളാണ് ജ്ഞാനിപുരുഷൻ. - അതുകൊണ്ട് ഒരു സന്തിനെ ഒരു ജ്ഞാനിപുരുഷനായി ചൂണ്ടി ക്കാട്ടാൻ നിങ്ങൾക്കാവില്ല. സന്ത് ആത്മജ്ഞാനം നേടിയ ആളല്ല. എന്നിരുന്നാലും സന്ത് ജ്ഞാനിപുരുഷനെ കണ്ടെത്തിയാൽ

Loading...

Page Navigation
1 ... 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110