Book Title: Who Am I
Author(s): Dada Bhagwan
Publisher: Dada Bhagwan Aradhana Trust

View full book text
Previous | Next

Page 81
________________ ഞാൻ ആരാണ് 70 ചോദ്യകർത്താവ്: അതെ. ഈ കൂട്ടം ആളുകൾക്ക് മാത്രം. അതുകൊണ്ടാണ് അങ്ങിതിനെ അക്രമ മാർഗ്ഗം എന്നു പറയുന്നത്. (13) ആത്മജ്ഞാനത്തിനുശേഷം ആത്മജ്ഞാനത്തിന്റെ ലക്ഷണങ്ങൾ ഈ ജ്ഞാനം ലഭിക്കുന്നതിനുമുമ്പ് നിങ്ങൾ ചന്ദുലാൽ ആയി രുന്നു. ജ്ഞാനത്തിനുശേഷം നിങ്ങൾ ശുദ്ധാത്മാവായിത്തീർന്നു (Pure Soul). നിങ്ങളുടെ അനുഭവത്തിൽ എന്തെങ്കിലും വ്യത്യാസ മുണ്ടോ? ചോദ്യകർത്താവ്: ഉണ്ട്. ദാദാശ്രീഃ രാവിലെ ഉണരുമ്പോൾ മുതൽ നിങ്ങളിത് അനുഭവി ക്കുന്നുണ്ടോ? അതോ ഉച്ചതിരിഞ്ഞോ? ചോദ്യകർത്താവ്: മുമ്പുള്ള ഏതനുഭവത്തേക്കാളും വ്യത്യ സമാണ് ഈ അനുഭവം. ഞാനുണരുമ്പോൾ സ്വാഭാവികമായി അതെന്നിലുണ്ട്. ദാദാശ്രീഃ അർദ്ധരാത്രി ഉണരുമ്പോൾ നിങ്ങൾ ആദ്യം ഓർക്കു ന്നതെന്താണ്? ചോദ്യകർത്താവ്: ശുദ്ധാത്മാ ദാദാശ്രീ: അർദ്ധരാത്രി ഉണരുമ്പോൾ നിങ്ങൾ സ്വാഭാവിക മായി ശുദ്ധാത്മാവിനെ ഓർമ്മിക്കുന്നുണ്ടെങ്കിൽ അത് നിങ്ങൾ ആത്മാവിനെ അറിഞ്ഞിട്ടുണ്ട് എന്നതിന് തെളിവാണ്. ഇനി നിങ്ങൾ ജ്ഞാനി പുരുഷന്റെ ആജ്ഞകൾ പിന്തുടരണം. ഈ ആജ്ഞകൾ വളരെ പ്രധാനപ്പെട്ടതാണ്. ഞാൻ നിങ്ങൾക്ക് ജ്ഞാനം തന്നു കഴിഞ്ഞാൽ യാഥാർത്ഥ്യം നിങ്ങളിൽ പിടിമുറുക്കുന്നു. അപ്പോൾ നിങ്ങൾ പുരുഷനാ യിത്തീർന്നു (Self realized). നിങ്ങൾ ശുദ്ധാത്മാവാണ് (pure soul) എന്ന് നിങ്ങൾ തിരിച്ചറിയുന്നു. ഞാൻ നിങ്ങളുടെ പാപങ്ങൾ നശിപ്പിക്കുന്നു. ഞാൻ നിങ്ങൾക്ക് ദിവ്യമായ കാഴ്ച (ദിവ്യചക്ഷു നൽകുന്നു. അതുപയോഗിച്ച് നിങ്ങൾക്ക് ഏവരിലും ശുദ്ധാത്മാവിനെ കാണാൻ കഴിയുന്നു. ശരിയായ വിശ്വാസം തന്ന

Loading...

Page Navigation
1 ... 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110