Book Title: Who Am I
Author(s): Dada Bhagwan
Publisher: Dada Bhagwan Aradhana Trust

View full book text
Previous | Next

Page 100
________________ ഞാൻ ആരാണ് 89 നശിപ്പിക്കപ്പെടുന്നു. പഞ്ചാജ്ഞകളിൽ ഉറച്ചു നിന്നാൽ പരമാനന്ദം നിലനിൽക്കും. ആജ്ഞകൾ പിന്തുടർന്നാൽ യത്നം പൂർണ്ണമാക്കപ്പെടും. ഈ ആജ്ഞകൾ ഞാൻ സ്ഥിരമായി പിന്തുടരുന്നു. എന്റെ അവസ്ഥ യാണ് നിങ്ങൾക്ക് നൽകപ്പെട്ടിരിക്കുന്ന അവസ്ഥ. ആജ്ഞകൾ പിൻന്തുടർന്നാൽ മാത്രമെ അവ പ്രവർത്തിക്കുകയുള്ളു. ഒരാൾ സ്വന്തം പരിശ്രമത്താൽ ഇത് നേടാൻ ശ്രമിച്ചാൽ നൂറായിരം ജന്മം കൊണ്ടും അത് നേടാനാവില്ല. ബുദ്ധിയുടെ മാദ്ധ്യമത്താൽ ആജ്ഞകൾ പിന്തുടരാൻ ശ്രമിക്കുന്ന സാഹചര്യങ്ങളുണ്ട്. അത് ആജ്ഞകളുടെ സംരക്ഷണച്ചുമര് ദുർബ്ബലപ്പെടുത്തുകയേ ഉള്ളു. ആജ്ഞകൾ പിന്തുടരാനുള്ള ഭാവമുണ്ടെങ്കിൽ പോലും അങ്ങ നെയേ സംഭവിക്കൂ. അതുകൊണ്ട് നിങ്ങൾ ജാഗ്രതയും ശ്രദ്ധയും വെക്കേണ്ടതാണ്. ആജ്ഞകൾ പിന്തുടരാൻ മറന്നു പോയാൽ നിങ്ങൾ പ്രതിക മണം ചെയ്യണം. അതെ. മറന്നുപോവുക മാനുഷിക സ്വഭാവമാണ്. മറന്നുപോയാൽ ഇങ്ങനെ പറഞ്ഞ് പ്രതിക്രമണം ചെയ്യുക. "ദാദാ എന്നോട് ക്ഷമിക്കൂ. ഈ രണ്ടു മണിക്കൂർ ഞാൻ ആജ്ഞകൾ പിന്തുടരാൻ മറന്നുപോയി. ഞാനങ്ങയുടെ ആജ്ഞകൾ പിന്തുട രാൻ ആഗ്രഹിക്കുന്നു. എനിക്കു മാപ്പു തരൂ'. പ്രതിക്രമണത്തിലൂടെ നിങ്ങളുടെ ഉത്തരവാദിത്തത്തിന് ആശ്വാസം ലഭിക്കുന്നു. ആജ്ഞകളുടെ സംരക്ഷണ മേഖലക്കകത്ത് പെട്ടുകഴിഞ്ഞാൽ ലോകത്തിലൊന്നും തന്നെ നിങ്ങളെ ശല്യം ചെയ്യുകയില്ല. കർമ്മ ങ്ങൾ നിങ്ങളെ ബന്ധിക്കുകയില്ല. ആജ്ഞകൾ നൽകുന്ന ആളെ അത് ബന്ധിക്കുമോ? ഇല്ല. കാരണം മറ്റുള്ളവരെ സഹായി ക്കാൻവേണ്ടി നൽകപ്പെട്ടവയാണ്. ഇവ ഭഗവാന്റെ ആജ്ഞകളാണ് ദാദയുടെ ആജ്ഞകൾ പിന്തുടരുകയെന്നാൽ നിങ്ങൾ എ.എം. പട്ടേലിന്റെ ആജ്ഞകൾ പിന്തുടരുകയാണ് എന്നർത്ഥമില്ല. ഇത് പതിനാലു ലോകങ്ങളുടെയും ഭഗവാനായ ദാദാ ഭഗവാന്റെ ആജ്ഞകളാണ്. ഞാനിത് ഉറപ്പു തരുന്നു. അതെ, അവ ഞാൻ

Loading...

Page Navigation
1 ... 98 99 100 101 102 103 104 105 106 107 108 109 110