Book Title: Who Am I
Author(s): Dada Bhagwan
Publisher: Dada Bhagwan Aradhana Trust

View full book text
Previous | Next

Page 109
________________ ജ്ഞാനരത്നങ്ങൾ അവയുടെ കാഴ്ചപ്പാടിൽ ലോകത്തിലെ സർവ്വമതങ്ങളും ശരി യാണ്. “ആരാണ് ഞാൻ?” “ആരാണ് കർമ്മം ചെയ്യുന്നത്?” എന്ന ന്വേഷിക്കുന്ന മതമാണ് അന്തിമ മതം. ഇത് യഥാർത്ഥമതമാണ്. യഥാർത്ഥമതം മോക്ഷമാകുന്നു. "ഞാനാണ് എല്ലാം ചെയ്യുന്നത്' എന്ന തെറ്റായ വിശ്വാസം നശി ക്കുകയും പ്രവർത്തിക്കുന്ന ആളുടെ യഥാർത്ഥ സ്വരൂപം വെളിപ്പെ ടുകയും ചെയ്യുന്നതോടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെ ടുന്നു. "ഞാനാരാണ്', "ഞാനരല്ല എന്നറിയുന്നതാണ് ജ്ഞാനം. "ഞാൻ', 'എന്റെ' എന്നിവ എപ്പോഴും വേറിട്ടു നിൽക്കുന്നു. 'ഞാൻ' എന്നതിന്റെ ഒരു സവിശേഷഗുണവും "എന്റെ' എന്നതിലി ല്ല. അതുപോലെ "എന്റെ' എന്നതിലുള്ള ഒരു ഗുണവും "ഞാൻ എന്നതിലില്ല. "എന്റെ' എന്നത് എന്താണെന്ന് ശരിയായി അറിയുന്നത് “ഞാൻ ആരാണ് എന്ന് അറിയുമ്പോഴാണ്. "എന്റെ' എന്നതിന്റെ അടിസ്ഥാനഘടകം മിഥ്യയാണ്; വെറും തോന്നലാണ്. "ഞാനാരാണ്?' എന്ന അറിവ് "അഹം' (ഇഗോ) നഷ്ടപ്പെടുന്ന തിന് കാരണമാകുന്നു. ഇല്ലെങ്കിൽ അതസാദ്ധ്യമാണ്. ഒരാളുടെ സ്വപ്രയത്നംകൊണ്ട് ആത്മാവിനെ അറിയുക അസാദ്ധ്യമാണ്. കാരണം ഏതൊരു പ്രവൃത്തിക്കും "അഹം' ആവ ശ്യമാണ്. "ഞാനല്ല പ്രവൃത്തി ചെയ്യുന്നത്' എന്നറിയുന്നത് അത്ര പ്രധാന കാര്യമല്ല. "ഞാൻ ശുദ്ധാത്മാവാണ്' എന്ന തിരിച്ചറിവാണ് സുപ്രധാ Mo. ആത്മജ്ഞാനത്തിന് ഒരു ജ്ഞാനി പുരുഷൻ ആവശ്യമാണ്. ജ്ഞാനിപുരുഷന് നിങ്ങളുടെ അഹത്തെ അലിയിപ്പിച്ചു കളയാ നാവും, കാരണം അദ്ദേഹത്തിലൊട്ടുംതന്നെ അഹമില്ല. ജയ് സച്ചിദാനന്ദ്

Loading...

Page Navigation
1 ... 107 108 109 110