Book Title: Who Am I
Author(s): Dada Bhagwan
Publisher: Dada Bhagwan Aradhana Trust

View full book text
Previous | Next

Page 88
________________ ഞാൻ ആരാണ് അനുഭവം, ലാക്ഷം, പ്രതീതി (Experience, Awareness and Conviction) ചോദ്യകർത്താവ്: എന്താണ് ആത്മാവിന്റെ പ്രതീതി (conviction) ? ദാദാശ്രീ: "ഞാൻ ആത്മാവാണ്' എന്ന ഉറച്ച വിശ്വാസമാണ് അത്. അത് ഒരാളുമായി ഇഴുകിച്ചേരുന്നു. ഈ ഉറച്ച വിശ്വാസം ആദ്യം വാക്കുകളിലൂടെയാണ് സ്വീകരിക്കപ്പെടുന്നത്. പിന്നീട് "ഞാൻ ശുദ്ധാത്മാവാണ്' എന്ന് ഒരാൾ അനുഭവിക്കുന്നു. നിങ്ങൾ ചന്ദുലാലാണ് എന്ന മുൻകാല വിശ്വാസം ഇപ്പോൾ തകർന്നു. പോകുന്നു. ഞാൻ ശുദ്ധാത്മാണ് എന്ന് ശരിയായ വിശ്വാസം സ്ഥാപിക്കപ്പെടുന്നു. ശുദ്ധാത്മാവിന്റെ ലാക്ഷത്തിലൂടെ (awreness) ആണ് ഇത് സംഭവിക്കുന്നത്. ഒരിക്കൽ ശുദ്ധാത്മാവായിക്കഴിഞ്ഞാൽ നിങ്ങളുടെ മോക്ഷം ഉറപ്പായിക്കഴിഞ്ഞു. ഇക്കാര്യം തികച്ചും സംശയരഹിതമാണ്. എത മാത്രം ശുദ്ധാത്മഭാവം നിങ്ങൾ അനുഭവിക്കുന്നുണ്ട്. അതാദ്യം പ്രതീതിയിൽ (conviction) നിന്നാണ്. രാത്രി ഉണർന്നാലുടനെ നിങ്ങൾ ശുദ്ധാത്മാവാണെന്ന് നിങ്ങൾ ബോധവാനായിത്തീരുന്നു. അതിന്റെ അർത്ഥം നിങ്ങൾക്ക് 100 ശതമാനം ഉറച്ച വിശ്വാസം (പ്ര തീതി - conviction) ഉണ്ടെന്നാണ്. ലാക്ഷവും (awareness) സ്ഥാപി ക്കപ്പെട്ടിരിക്കുന്നു. ലാക്ഷിന്റെ (awareness) അർത്ഥം ജാഗൃതി (ശ്ര ദ്ധ-alertness, ജാഗ്രത-vigilance, ആത്മീയ ഉണർവ്വ്-spiritual awakening) എന്നാണ്. ഈ ജാഗൃതി പൂർണ്ണമാകുന്നതുവരെ വർദ്ധിച്ചുകൊണ്ടിരിക്കും. മൂന്നാമതായി നിങ്ങൾക്ക് അനുഭവമു ണ്ടാകും (experience). ശുദ്ധാത്മാവിന്റെ ഈ അനുഭവംകൊണ്ടാണ് നിങ്ങൾ ദിവസവും സത്സംഗങ്ങൾ ശ്രദ്ധിക്കാനെത്തുന്നത്. (സത്=കേവലസത്യം, സംഗം=സൗഹൃദം). നിങ്ങളൊരു വസ്ത രുചിച്ചു നോക്കി, അതിന് മധുരമുണ്ടെന്ന് മനസ്സിലാക്കിയിരിക്കുന്നു. ഇപ്പോൾ മുതൽ നിങ്ങൾക്ക് ശുദ്ധാത്മാവിൽ അനുഭവവും (experience) ലാക്ഷവും (awareness) പ്രതീതിയും (conviction) ഉണ്ടായിരിക്കും. ഇത് സ്വാഭാവിക സംഭവമാണ്. സമയത്തിന്റെ കാലയളവ് വ്യത്യസ്തമായേക്കാം . അനുഭവവും (experience)

Loading...

Page Navigation
1 ... 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110