Book Title: Who Am I
Author(s): Dada Bhagwan
Publisher: Dada Bhagwan Aradhana Trust

View full book text
Previous | Next

Page 96
________________ ഞാൻ ആരാണ് 85 ഇതുകൂടാതെ നിങ്ങളുടെ ഉള്ളിൽ വിഷമം അനുഭവപ്പെടണം. രാത്രിയും പകലും; നിങ്ങൾക്ക് ഈ അവസരം ഉപയോഗപ്പെടു ത്താനും ജ്ഞാനിയുടെ സാന്നിദ്ധ്യത്തിൽ കഴിയാനുമവുന്നില്ലല്ലോ എന്ന് ജ്ഞാനിയുടെ ഒപ്പമായിരിക്കാനുള്ള അവസരം വർദ്ധിപ്പി ക്കാൻ മാത്രമായിരിക്കണം നിങ്ങളുടെ ആഗ്രഹം. ആഴത്തിൽ നിങ്ങ ളുടെ ആഗ്രഹം നിങ്ങളുടെ ഫയലുകൾ കുറഞ്ഞു വരണമെന്നും നിങ്ങൾക്ക് സ്വയം അദ്ദേഹത്തോടൊപ്പമായിരിക്കാൻ അവസരമു ണ്ടാകണം എന്നുമായിരിക്കണം. അത്തരമാളുകളെ മഹാവിദേഹക്ഷേത്രം രണ്ടോ കാത്തിരിക്കുന്നു. ശുദ്ധാത്മാബോധം ഉറച്ചവർക്ക് ഇവിടെ ഭരതക്ഷേത്രത്തിൽ (ന മ്മുടെ ലോകം) തുടരാനാവില്ല. ആത്മാവിനെക്കുറിച്ച് ബോധം ലഭി ക്കുന്നവർ മഹാവിദേഹക്ഷേത്രത്തിലേക്ക് പോകുന്നു എന്നതാണ് നിയമം. ഈ ദുഷാം കാലത്ത് (ഇപ്പോഴത്തെ കാലഘട്ടം) അയാൾ നിലനിൽക്കുന്നില്ല. മഹാവിദേഹക്ഷേത്രത്തിൽ ഒന്നോ ജീവിതഘട്ടത്തിനുശേഷം, തീർത്ഥങ്കരൻ ശ്രീ സിമന്ദർ സ്വാമിയെ കണ്ടതിനുശേഷം അവൻ മോക്ഷം പ്രാപിക്കുന്നു. അങ്ങനെയുള്ള താണ് ഈ മാർഗ്ഗത്തിന്റെ ലാളിത്യവും എളുപ്പവും. എന്റെ ആജ്ഞ കളിൽ ഉറച്ചു നിൽക്കുക. ആജ്ഞകൾ മതത്തെ പ്രതിനിധീകരിക്കു ന്നു. ആജ്ഞകൾ തപസ്സിനേയും പ്രതിനിധീകരിക്കുന്നു. നിങ്ങൾ എല്ലാ ഫയലുകളും സമത്വത്തോടെ തീർക്കേണ്ടതുണ്ട്. എത്ര മാത്രം കഴിയുമോ അത്രയും ആജ്ഞകളിൽ ഉറച്ചു നിൽക്കുക. നിങ്ങളതിൽ സ്ഥിരമായി ഉറച്ചു നിന്നാൽ ഭഗവാൻ മഹാവീരന്റെ അവസ്ഥ നിങ്ങളുടെതായിരിക്കും. ആപേക്ഷികമായതും വാസ്തവ മായതും നോക്കുക. അപ്പോൾ നിങ്ങളുടെ മനസ്സ് പുതിയ അലയു കയില്ല. പക്ഷെ കഷ്ടം! മനസ്സ് പുതിയ ചിന്തകളുമായി പൊട്ടിത്തെ റിക്കും. അത് ഉത്തരം കിട്ടാത്ത പ്രശ്നങ്ങൾ സൃഷ്ടിക്കും. ജ്ഞാനത്തിനുശേഷം നിങ്ങളീ അഞ്ചാജ്ഞകൾ പിന്തുടരുക യാണെങ്കിൽ നിങ്ങൾ ഭഗവാൻ മഹാവീരനെപ്പോലെ പരമാനന്ദത്തി ലായിരിക്കും. അതെ പരമാനന്ദത്തിൽ ഞാനും വസിക്കുന്നു. ഞാൻ സഞ്ചരിച്ച അതേ പാതയാണ് ഞാൻ നിങ്ങൾക്കും കാണിച്ചു തരു ന്നത്. യഥാർത്ഥമേഖലയിലുള്ള നിങ്ങളുടെ ആത്മീയമായ ഉണർച്ച എന്റേതുപോലെത്തന്നെയാണ്.

Loading...

Page Navigation
1 ... 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110