Book Title: Who Am I
Author(s): Dada Bhagwan
Publisher: Dada Bhagwan Aradhana Trust

View full book text
Previous | Next

Page 85
________________ ഞാൻ ആരാണ് ത്മാവിനെ നേടാനാവൂ. അന്തരാത്മാവ് ഇടക്കാല ഗവണ്മെന്റ് ആണ്. എല്ലാ ഫയലുകളും സമഭാവനയോടെ കൈകാര്യം ചെയ്തു കഴിഞ്ഞാൽ ഒരു ഫുൾ ഗവണ്മെന്റുണ്ടാവും. ഫുൾ ഗവ ണ്മെന്റ് ആണ് പരമാത്മാവ് (Absolute self). ജ്ഞാനത്തിനുശേഷമേ നിങ്ങൾക്കത് പറയാനാവു ചോദ്യകർത്താവ്: "ഞാൻ ശുദ്ധാത്മാവാണ് എന്നു ഞ്ഞാൽ അത് അഹത്തിന്റെ ഒരു പ്രകടനം മാത്രമായിരിക്കില്ലെ? 74 പറ ദാദാശ്രീഃ ഇല്ല. മറ്റാളുകൾ പറയുമ്പോൾ അത് അഹത്തിന്റെ പ്രകടനമാകും. നാം നിശ്ചിതമായി തിരിച്ചറിഞ്ഞിരിക്കുകയാണ്. നാം ശുദ്ധാത്മാവാണ് എന്ന്. അതുകൊണ്ട് നിങ്ങളതു പറയു മ്പോൾ ഇഗോയിസമല്ല. ചോദ്യകർത്താവ്: പലർക്കും "ഞാൻ ശുദ്ധാത്മാവാണ്' എന്ന് പറയാനാവും. എന്നാലത് "ഞാൻ നിങ്ങൾക്ക് 500 ഡോളർ തരാമെന്ന് ഉറക്ക ത്തിൽ പറയുന്നതുപോലെയായിരിക്കും. നിങ്ങളത് വിശ്വസി ക്കുമോ? ആ വാഗ്ദാനം നൽകുന്ന സമയത്ത് അയാൾ നല്ല ഉണർവ്വിലാണ് എങ്കിൽ കാര്യം വ്യത്യസ്തമായിരിക്കും. ബോധമി ല്ലാതെ എന്തെങ്കിലും പറയുന്നതിൽ ഒരർത്ഥവുമില്ല. അതേപോലെ ആത്മജ്ഞാനം നേടാതെ ഒരാൾ "ഞാൻ ശുദ്ധാത്മാവാണ്' എന്നു പറയുന്നത് ഉറക്കത്തിൽ പറയുന്നതുപോലെയാണ്. ഇങ്ങനെ പറ യുന്നതുകൊണ്ട് അവർക്ക് ഒന്നും നേടാനാവില്ല. സത്യത്തിൽ അത്തരം സംസാരം അവരുടെ ജീവിതത്തിൽ തെറ്റുകൾ സംഭവി ക്കാൻ കാരണമായേക്കാം. ആത്മജ്ഞാനം നേടിയതിനുശേഷമേ ഒരാൾ "ഞാൻ ശുദ്ധത്മാവാണ്' എന്നു പറയാൻ അർഹനാകുന്നു ള്ളു. അപ്പോൾ ബോധമുണ്ടാകേണ്ടതുണ്ട്. അല്ലെ? ദാദാശ്രീഃ അതെ. ആത്മജ്ഞാനത്തിനുശേഷമേ ഞാൻ ശുദ്ധത്മാവാണ്' എന്ന് നിങ്ങൾക്ക് പറയാനാവൂ. അപ്പോളത് അനു യോജ്യമായിത്തീരും. കാരണം നിങ്ങൾ നിങ്ങളുടെ യഥാർത്ഥ സ്വരൂപം തിരിച്ചറിഞ്ഞിട്ടാണ് അത് പറയുന്നത്. ശുദ്ധാത്മാവായതി

Loading...

Page Navigation
1 ... 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110