Book Title: Who Am I
Author(s): Dada Bhagwan
Publisher: Dada Bhagwan Aradhana Trust

View full book text
Previous | Next

Page 65
________________ ഞാൻ ആരാണ് 54 ആളുകളെന്തു പറഞ്ഞാലും സ്ത്രീകൾ തീർച്ചയായും മോക്ഷം നേടും. അവർ മോക്ഷത്തിന് യോഗ്യർ തന്നെയാണ്. കാരണം അടിസ്ഥാനപരമായി അവർ ആത്മാവു തന്നെയാണ്. അവർ ഒരല്പം സമയം കൂടൂതലെടുത്തേക്കാം. കാരണം ആസ് ക്തിയുടെയും വഞ്ചനയുടെയും ഘടകങ്ങൾ അവരിൽ മികച്ചു നിൽക്കുന്നു. ആത്മജ്ഞാനശാസ്ത്രത്തിലൂടെ സ്വാതന്ത്ര്യം ഈ മാർഗ്ഗം മുഴുവൻ യാഥാർത്ഥ്യമാണ്. ആപേക്ഷികതയുടെ (താൽക്കാലികവും, ചിന്ത, വാക്ക്, പ്രവൃത്തി എന്നിവയുമായി ബന്ധപ്പെട്ടതും) ഒരു ഘടകവും ഇതിലില്ല. യാഥാർത്ഥ്യം (Real) എന്നതുകൊണ്ടുദ്ദേശിക്കുന്നത് ചിന്തകളുടെയും വാക്കുകളുടെയും പ്രവൃത്തികളുടെയും ലോകത്തിനപ്പുറമാണെന്നാണ്. ആപേ ക്ഷികം (Relative) എന്നാൽ ഈ ലോകവുമായി ബന്ധപ്പെട്ടത് എന്നാണ്; ചിന്തകളുടെയും വാക്കുകളുടെയും പ്രവൃത്തികളു ടെയും മേഖലയിൽ വരുന്നത്. എല്ലാ മാർഗ്ഗവും പരീക്ഷിച്ചു നോക്കിയിട്ടും മോചനത്തിന് മാർഗ്ഗം കണ്ടെത്താനാവാത്തവർക്കാ യാണ് ഈ മാർഗ്ഗം അതല്ലെങ്കിൽ മറ്റ് സ്റ്റാന്റേഡുകളും മാർഗ്ഗങ്ങളു മുണ്ട്. സ്റ്റാന്റേഡുകൾക്ക് പുറത്തുള്ളവർക്കു വേണ്ടിയാണ് ഈ മാർഗ്ഗം. - ഇത് അകത്തെ ശാസ്ത്രമാണ്. ഇത് സ്ഥിരമാണ്. നിങ്ങൾ പുറ ത്തുലോകത്ത് കാണുന്നതൊക്കെ ബാഹ്യശാസ്ത്രമാണ്. അവ താൽക്കാലികമാണ്. ഇത് നിങ്ങൾക്ക് സ്ഥിരതയുടെ അനുഭവം നൽക്കുന്നു. ഇതാണ് പരിപൂർണ്ണശാസ്ത്രം. ഈ ശാസ്ത്രം സ്വത ന്തമാക്കുന്നു. നിങ്ങൾ ആചരിക്കുന്ന ഒരു ധർമ്മവും (മതം/കടമ കൾ) നിങ്ങളെ മോചിപ്പിക്കില്ല. ധർമ്മത്തിലൂടെ (മതത്തിലൂടെ) നിങ്ങൾക്ക് ഭൗതികസന്തോഷവും താങ്ങും ലഭിച്ചേക്കാം. അത് നിങ്ങളെ വീഴ്ചയിൽനിന്നും തടയും. ആത്മീയ പുരോഗതി യിൽനിന്നും വീണുപോകാതെ രക്ഷിക്കാന്നതാണ് ധർമ്മം. മോച നത്തിന് നിങ്ങൾക്ക് വീതരാഗവിജ്ഞാനം (Science of absolutism) ആവശ്യമാണ്. ഈ ശാസ്ത്രം വേദങ്ങളിലൊന്നും കാണപ്പെടു ന്നില്ല. തീർത്ഥങ്കരന്മാർക്ക് ഈ ശാസ്ത്രമറിയാമായിരുന്നു.

Loading...

Page Navigation
1 ... 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110