Book Title: Who Am I
Author(s): Dada Bhagwan
Publisher: Dada Bhagwan Aradhana Trust

View full book text
Previous | Next

Page 28
________________ ഞാൻ ആരാണ് നാമദ്ദേഹത്തെ അറസ്റ്റ് ചെയ്യണം. വാസ്തവത്തിൽ ദൈവമല്ല കുറ്റ ക്കാരൻ. ലോകത്തിലെ ജനങ്ങൾ അദ്ദേഹത്തെ ലോകസൃഷ്ടാ വെന്ന് വിളിച്ച് അദ്ദേഹത്തെ കുറ്റവാളിയാക്കിയിരിക്കുകയാണ്. വാസ്തവത്തിൽ, ദൈവമേയല്ല ഈ ലോകത്തിന്റെ സൃഷ്ടാവ്. ഇതെല്ലാം ശാസ്ത്രീയ സാഹചര്യത്തെളിവുകൾ മാത്രമാണ്. അതു കൊണ്ട് ഇതെല്ലാം പ്രകൃതിയുടെ സൃഷ്ടിയാണ്. ഗുജറാത്തിയിൽ ഞാനതിനെ വ്യവസ്ഥിതിശക്തി (ശാസ്ത്രീയ സാഹചര്യത്തെളിവു കൾ) എന്നു വിളിക്കുന്നു. ഇതു വളരെ സൂക്ഷ്മമായ ഒരു വസ്തുത യാണ്. ഇതിനെ മോക്ഷം എന്ന് വിളിക്കാനാവില്ല. -- ഒരു കുട്ടി പറയും "ദൈവം ഉണ്ടാക്കി.' പേരുകേട്ട ഒരു വിശു ദ്ധനും പറഞ്ഞേക്കാം "ദൈവം ഇതുണ്ടാക്കി.' ഇത് ലൗകികമായ ഒരു കാഴ്ചപ്പാടാണ്. അത് യഥാർത്ഥ കാഴ്ചപ്പാടല്ല. - ദൈവമാണ് സൃഷ്ടാവെങ്കിൽ അദ്ദേഹം എന്നെന്നും നമ്മുടെ യജമാനനായിരിക്കും. അപ്പോൾ പിന്നെ മോക്ഷമെന്നൊരു സാധന മുണ്ടാവില്ല. ദൈവമല്ല ഈ ലോകത്തിന്റെ സൃഷ്ടാവ്. മോക്ഷം എന്താണെന്ന് മനസ്സിലാക്കിയവർ ദൈവത്തെ സൃഷ്ടാവായി സ്വീകരിക്കുകയില്ല. “മോക്ഷവും' "ദൈവം സൃഷ്ടാവാണ്' എന്ന പ്രസ്താവനയും രണ്ടും പരസ്പരവിരുദ്ധമായ പ്രസ്താവനകളാ ണ്. സൃഷ്ടാവ് എന്നാൽ നിങ്ങൾക്ക് സ്ഥിരമായ ഒരു സഹായം ചെയ്ത ആൾ എന്നർത്ഥം വരുന്നു. ദൈവം അങ്ങനെ ഒരു വസ്ത തയാണെങ്കിൽ നിങ്ങൾ എന്നേക്കും അദ്ദേഹത്തോട് കടപ്പെട്ടിരിക്ക ണം. സൃഷ്ടാവ് എന്ന നിലക്ക്, ദൈവം എപ്പോഴും നിങ്ങളുടെ യജ മാനനും നിങ്ങൾ എപ്പോഴും അദ്ദേഹത്തിന്റെ അടിമയുമായിരിക്കും. മോക്ഷം കിട്ടുമ്പോഴും അദ്ദേഹം നിങ്ങളുടെ മേലധികാരിയായിരി ക്കും. അങ്ങനെയാവില്ലെ? ചോദ്യകർത്താവ്; ശരിയാണ്. അദ്ദേഹം നമ്മുടെ സ്ഥിരമായ മേലധികാരിയായിരിക്കും. - ദാദാശ്രീ: അതെ. അദ്ദേഹം നമ്മുടെ സ്ഥിരമായ യജമാനനായി രിക്കും. അതുകൊണ്ട് അവിടെ മോക്ഷം (മോചനം) സാധ്യമല്ല. അപ്പോൾ മോക്ഷത്തെ മോക്ഷമെന്നു വിളിക്കാനാവില്ല. അതിലും

Loading...

Page Navigation
1 ... 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110