Book Title: Who Am I
Author(s): Dada Bhagwan
Publisher: Dada Bhagwan Aradhana Trust

View full book text
Previous | Next

Page 50
________________ ഞാൻ ആരാണ് ങ്കിൽ മോക്ഷം എന്നൊരു സാധനമുണ്ടെന്ന് നിങ്ങൾക്കെങ്ങനെ ഉറപ്പു വരും? മരണശേഷമുള്ള മോക്ഷം കടം വാങ്ങിയ മോക്ഷമാ ണ്. കടം വാങ്ങിയ വസ്തുക്കളെ ആർക്കും ആശ്രയിക്കാനാവില്ല. മോക്ഷം നിങ്ങളുടെ കയ്യിൽ വേണം. റെഡി കേഷ് പോലെ. ജീവ നുള്ളപ്പോൾ തന്നെ നിങ്ങൾക്കീ മോക്ഷം അനുഭവിക്കാനാകണം. ജനകരാജാവ് അദ്ദേഹത്തിന്റെ ജീവിതത്തിൽ തന്നെ മോക്ഷമനുഭ വിച്ചതുപോലെ. നിങ്ങളതു കേട്ടിട്ടുണ്ടോ? ആർ മോക്ഷം നേടുന്നു? - ചോദ്യകർത്താവ്: അപ്പോ വാസ്തവത്തിൽ ആരാണ് മോക്ഷം നേടുന്നത്? ദാദാശീ: മോക്ഷത്തിലൂടെ. ഇഗോ (അഹം) സ്വതന്ത്രമാക്കപ്പെ ടുന്നു. ബന്ധിതനായിരിക്കുന്ന ആളാണ് മോക്ഷം നേടുന്നത്. കഷ്ടപ്പെടുന്ന ആളാണ് മോക്ഷം നേടുന്നത്. ആത്മാവ് സ്വയം മോക്ഷാവസ്ഥയിലാണ്. ബന്ധിതനായിരിക്കുന്ന ആളും ബന്ധനംകൊണ്ട് കഷ്ടത അനുഭവിക്കുന്ന ആളുമാണ് മോചനമാഗ്രഹിക്കുന്നത്. "അഹ'മാണ് ബന്ധനത്തിന്റെ വേദനയനുഭവിക്കുന്നത്. അതുകൊണ്ട് ആ അഹം തന്നെയാണ് മോചിപ്പിക്കപ്പെടേണ്ടതും. എന്നാൽ അജ്ഞത നീങ്ങാതെ അഹം മോചിപ്പിക്കപ്പെടുകയില്ല. ജ്ഞാനിപുരുഷ് നിൽനിന്നും നിങ്ങൾ ജ്ഞാനം നേടുമ്പോൾ അജ്ഞത എടുത്തു മാറ്റപ്പെടുന്നു. അഹം മോചിക്കപ്പെടുന്നു. ജ്ഞാനത്തിനു മാത്രമെ എല്ലാ ദുഃഖവും തീർക്കാനാവു വേദനകളുടെ കിണറിൽ കുടുങ്ങിയിരിക്കുകയാണ് ഈ ലോകം. എന്താണ് ഈ വേദനകളൊക്കെ സൃഷ്ടിക്കുന്നത്? ആത്മാവിന്റെ അജ്ഞതയിൽ നിന്നാണ് ഈ വേദനകൾ വളരു ന്നത്. ഈ അജ്ഞത തുടർച്ചയായി രാഗദ്വേഷങ്ങളിലേക്ക് നയി ക്കുന്നു. അതിന്റെ ഫലമായി വേദനകളനുഭവിക്കുന്നു. ഈ വേദന സുഖപ്പെടുത്താൻ ജ്ഞാനത്തിനു മാത്രമെ കഴിയൂ. മറ്റ് മരുന്നൊ ന്നുമില്ല. ജ്ഞാനം നിങ്ങളെ വേദനകളിൽനിന്നും പ്രതിരോധി ക്കുന്നു.

Loading...

Page Navigation
1 ... 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110