Book Title: Who Am I
Author(s): Dada Bhagwan
Publisher: Dada Bhagwan Aradhana Trust

View full book text
Previous | Next

Page 91
________________ ഞാൻ ആരാണ് 80 "നിങ്ങൾ ശുദ്ധാത്മവ് "ചന്ദുലാൽ' എങ്ങനെയാണ് പ്രതിക്രമണം നടത്തുന്നത്, എത്രമാത്രം ആത്മാർത്ഥതയോടെയാണ് പ്രതിക മണം നടത്തുന്നത് എന്നെല്ലാം ശ്രദ്ധിക്കുന്ന നിരീക്ഷകനായി നിൽക്കണം. “ഞാൻ ഈ ശരീരമാണ് എന്നതാണ് ദേഹാദ്ധ്യാസം സാധാരണയായി "ഞാൻ ഈ ശരീരമാണ്' എന്ന ബോധമുപേ ക്ഷിക്കാൻ ഈ ലോകത്തിലെ ആളുകൾക്ക് കഴിയുകയില്ല. യഥാർത്ഥ സ്വരൂപത്തെക്കുറിച്ച് ബോധമുള്ളവരല്ല അവർ. എന്നാൽ നിങ്ങൾക്ക് ജ്ഞാനം ലഭ്യമായിരിക്കുന്നു. അങ്ങനെ അഹം (ego) ഇല്ലാത്തവരായിരിക്കുന്നു. "ഞാൻ ചന്ദുലാൽ ആണ് എന്നത് അഹം ബോധമാണ് (egoism). ശുദ്ധാത്മാ ബോധമുറച്ചാൽ ശരീര വുമായി ബന്ധപ്പെട്ട ഒന്നിനോടും ബന്ധമില്ലാതാകുന്നു. എന്നിരു ന്നാലും, പ്രാരംഭത്തിൽ നിങ്ങൾ തെറ്റു വരുത്തിയേക്കാം. അപ്പോൾ ശ്വാസംമുട്ടൽ പോലെ അനുഭവപ്പെട്ടേക്കാം. പ്രജ്ഞ നിങ്ങളെ അകത്തുനിന്നും ജാഗ്രതപ്പെടുത്തിക്കൊണ്ടിരിക്കും ഈ ജ്ഞാനം ശാസ്ത്രീയമാണ്. അത് നിങ്ങൾ കൂടുതൽ അള വിൽ അനുഭവിച്ചുകൊണ്ടിരിക്കും. അത് യാന്ത്രികമായി നിങ്ങളെ അകത്തുനിന്നും ജാഗ്രതപ്പെടുത്തിക്കൊണ്ടിരിക്കും. നിങ്ങൾ ഒന്നും ചെയ്യേണ്ടതില്ല. പരമ്പരാഗതമായ ക്രമിക മാർഗ്ഗത്തിലെ അറിവ് നിങ്ങളുടെ കർതൃത്വം അത്യാവശ്യമാക്കുന്നു. ചോദ്യകർത്താവ്: അതെ. എന്തോ ഒന്ന് അകത്തുനിന്നും ജാഗ്രതപ്പെടുത്തിക്കൊണ്ടിരിക്കുന്നതായി ഞാൻ അനുഭവിക്കുന്നു. ദാദാശ്രീഃ നമ്മളിപ്പോൾ ഈ മാർഗ്ഗം കണ്ടെത്തിയിരിക്കുന്നു. അങ്ങനെ ശുദ്ധാത്മാവിന്റെ മേഖലയിലേക്കുള്ള ആദ്യത്തെ വാതിൽ കടന്നിരിക്കുന്നു. ആർക്കും നമ്മെ ഇവിടെനിന്നും പിൻതി രിപ്പിക്കാനാവില്ല. ആരാണ് നമുക്ക് ഉള്ളിൽനിന്ന് മുന്നറിയിപ്പ് നൽകുന്നത്? അതാണ് പ്രജ്ഞ. ആത്മാവിന്റെ നേരിട്ടുള്ള പ്രകാശ മാണ് പ്രജ്ഞ. ജ്ഞാനവിധിക്കുശേഷമാണ് ഇത് തുടങ്ങുന്നത്. സങ്കിതാവസ്ഥയിൽ പ്രജ്ഞ ഭാഗികവസ്ഥയിലാണ്. പുതുചന്ദ്രന്റെ

Loading...

Page Navigation
1 ... 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110