________________
ഞാൻ ആരാണ്
50
ശ്രമമാവശ്യമാണോ? ധാരാളമാളുകൾ ടിക്കറ്റു വാങ്ങി, എന്നാൽ നിങ്ങളായിരുന്നു വിജയി. അതുപോലെ ഈ അക്രമവിജ്ഞാനം നേരിട്ട് മോക്ഷം തരുന്നു. റെഡി കേഷ് പോലെ.
അക്രമമാർഗ്ഗത്തിന്റെ അനുഭവം ചോദ്യകർത്താവ്: ഒരാൾക്ക് അക്രമവിജ്ഞാനം കിട്ടുന്നത് അയാളുടെ കഴിഞ്ഞ ജന്മങ്ങളിലെ പ്രവർത്തികളുടെ ഫലമാ യാണോ?
ദാദാശ്രീ: ഒരാൾക്ക് എന്നെ കണ്ടുമുട്ടാൻ ആ ഒരു മാർഗ്ഗമേ ഉള്ളു. ദശലക്ഷക്കണക്കിന് ജന്മങ്ങളിലെ സഞ്ചിതപുണ്യം കൊണ്ടാണ് ഒരാൾ ഇത്തരം മാർഗ്ഗം കണ്ടെത്തുന്നത്. - മറ്റെല്ലാ മാർഗ്ഗങ്ങളും ക്രമികമെന്ന് അറിയപ്പെടുന്നു. ക്രമിക മാർഗ്ഗം ഒരു ആപേക്ഷിക മാർഗ്ഗമാണ്. ആപേക്ഷികമെന്നതുകൊ ണ്ടുദ്ദേശിക്കുന്നത് അതിൽ ലൗകികനേട്ടങ്ങളുണ്ടെന്നാണ്. വളരെ സാവധാനമേ നിങ്ങൾ മോചനം നേടുകയുള്ളു. ഒരു പടി ഒരു പ്രാവ ശ്യം. ഈ മാർഗ്ഗത്തിൽ ഒരാൾ തന്റെ അഹത്തെ ത്യാഗംകൊണ്ടും തപസ്സുകൊണ്ടും ശുദ്ധീകരിക്കണം. അഹം ശുദ്ധമായാൽ മോക്ഷ ത്തിന്റെ വാതിലിലെത്തി. അഹത്തെ ദേഷ്യം, അഹങ്കാരം, മായ, കാമം, ലോഭം എന്നീ ദൗർബ്ബല്യങ്ങളിൽനിന്നും ശുദ്ധീകരിക്കണം. ക്രമികമാർഗ്ഗം വളരെ കഠിന മാർഗ്ഗമാണ്. എന്നാൽ അക്രമമാർഗ്ഗ ത്തിൽ ജ്ഞാനിപുരുഷൻ നിങ്ങളുടെ അഹത്തെ ശുദ്ധീകരിക്കുന്നു. അദ്ദഹം നിങ്ങളുടെ അഹത്തേയും ആസക്തികളേയും എടുത്തു കൊണ്ടു പോകുന്നു. അപ്പോൾ നിങ്ങൾക്ക് ശുദ്ധാത്മാവിന്റെ അനു ഭവമുണ്ടാകുന്നു. നിങ്ങൾ നിങ്ങളുടെ ആത്മാവിനെ അനുഭവിക്കു മ്പോൾ മാത്രമെ നിങ്ങളുടെ പണി തീരുന്നുള്ളു.
എന്തുകൊണ്ടാണ് അക്രമമാർഗ്ഗം നിലവിൽ വന്നത് ?
ക്രമികമാർഗ്ഗം ഒരു "കോമയാണ്.' അക്രമമാർഗ്ഗം ഒരു "ഫുൾസ്റ്റോപ്പാ'ണ്. ഈ അക്രമമാർഗ്ഗം അപൂർവ്വമായേ സ്വയം വെളി
പ്പെടുകയുള്ളു. മോക്ഷമാർഗ്ഗത്തിൽ പ്രധാനമാർഗ്ഗം പടിപടിയാ യുള്ള ക്രമികമാർഗ്ഗമാണ്. പരമ്പരാഗതമായി ക്രമികമാർഗ്ഗത്തിൽ അവ്യക്തത നിലനിൽക്കുമ്പോഴും ചിലപ്പോൾ ജനങ്ങൾ മോക്ഷ