Book Title: Who Am I
Author(s): Dada Bhagwan
Publisher: Dada Bhagwan Aradhana Trust

View full book text
Previous | Next

Page 90
________________ ഞാൻ ആരാണ് ട്ടാലും ആരെങ്കിലും കുറ്റപ്പെടുത്തിയാലും, "നിങ്ങൾ' തികച്ചും പരി ശുദ്ധമാണ്. ഇങ്ങനെയുള്ള ഋണാത്മക സാഹചര്യങ്ങളിൽ “നിങ്ങൾ' ചന്ദുലാലിനോട് പ്രതിക്രമണം നടത്താൻ ആവശ്യപ്പെട് ണം. കാരണം അവൻ മറ്റു വ്യക്തികൾക്ക് വിഷമത്തിന് കാരണ മായ അതിക്രമണം നടത്തുകയാണ്. അങ്ങനെ സംഭവിക്കാതിരി ക്കാൻ അവൻ ജാഗ്രത കാട്ടേണ്ടതാണ്. മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിൽ നിങ്ങൾ എന്തെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്താൽ അതൊരു അതിക്രമണ മാണ് (aggression). അത് അതിക്രമണമായതുകൊണ്ട് നിങ്ങൾ പ്രതിക്രമണം നടത്തണം. പ്രതികരണമെന്നാൽ പശ്ചാത്തപി ക്കലും മറ്റെ ആളോട് മാപ്പപേക്ഷിക്കലുമാണ്. "ഞാനീ തെറ്റ് ചെയ്തു. അതൊരു തെറ്റാണെന്ന് എനിക്കു മനസ്സിലായി. ഈ തെറ്റ് വീണ്ടും ആവർത്തിക്കുകയില്ലെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു'. ഇങ്ങനെ ഒരു പ്രതിജ്ഞയെടുക്കണം. അതേ തെറ്റ് വീണ്ടും ആവർത്തിച്ചാലും വീണ്ടും നിങ്ങൾ പശ്ചാത്തപിക്കുകയും മാപ്പപേക്ഷിക്കുകയും വേണം. നിങ്ങളുടെ തെറ്റ് മനസ്സിലായാൽ ഉടനെ നിങ്ങൾ ഇങ്ങനെ ചെയ്യണം. ഈ രീതിയിൽ നിങ്ങളുടെ തെറ്റുകൾ കുറഞ്ഞു കുറഞ്ഞു വരും. അവസാനം ഇല്ലാതാവു കയും ചെയ്യും. ചോദ്യകർത്താവ്: അപ്പോൾ എങ്ങനെയാണ് ഞങ്ങൾ ഒരു വ്യക്തിയോട് പ്രതിക്രമണം നടത്തേണ്ടത്? ദാദാശ്രീഃ ആ വ്യക്തിയുടെ ചിന്തകളും വാക്കുകളും, പ്രവൃത്തി കളും, ഭാവകർമ്മങ്ങളും (charge karmas), ദ്രവ്യകർമ്മങ്ങളും (effect karmas) GMA 0260133)0 (neutral karmas) cool 050000 mm വുമില്ലാത്ത ശുദ്ധാത്മാവിനെ ഓർമ്മിക്കുക. ആ വ്യക്തിയുടെ പേരും അതുമായി ബന്ധപ്പെട്ട ബന്ധനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തതാണ് ശുദ്ധാത്മാ. ഈ രീതിയിൽ അയാളുടെ ശുദ്ധാത്മാവിനെ ഓർമ്മിക്കുക. പിന്നീട് "ചന്ദുലാൽ' തന്റെ തെറ്റു കൾ ഓർമ്മിക്കണം. (ആലോചന); തെറ്റുകൾക്ക് പശ്ചാത്തപി ക്കണം (പ്രതികരണം), മാപ്പു ചോദിക്കുകയും വീണ്ടുമാവർത്തി ക്കുകയില്ലെന്ന് പ്രതിജ്ഞയെടുക്കുയും വേണം (പ്രത്യഖ്യാൻ).

Loading...

Page Navigation
1 ... 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110