________________
ഞാൻ ആരാണ്
സ്സിലായോ? നിങ്ങൾക്ക് എപ്പോഴും ഫലം ലഭ്യമാണ്. നേരിട്ടുള്ള ജീവസാന്നിദ്ധ്യത്തിൽ ഫലം ഗണീഭവിക്കുന്നു. ഒരാളുടെ അസാ ന്നിദ്ധ്യത്തിൽ അയാളെ ഓർക്കുമ്പോൾ ഫലം ചുരുങ്ങിയിരിക്കും.
നിങ്ങൾക്ക് ഒരാളെ വിളിക്കണമെങ്കിൽ ടെലിഫോൺ എന്ന മാധ്യമം വേണം. അതേപോലെ "ദാദാ ഭഗവാൻ സാക്ഷിയായി. അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ' എന്നു പറയുമ്പോൾ, ദാദാ ഭഗ വാൻ, ശ്രീ സിമന്ദർ സ്വാമിയുമായുള്ള നിങ്ങളുടെ ആശയവിനിമയ ത്തിന് ഒരു മാധ്യമമായിത്തീരുന്നു. നിങ്ങൾക്ക് സിമന്ദർ സ്വാമിയിൽ എത്തിച്ചേരാനാവുന്നു. അരമിനിട്ടുനേരം കൂടുതലെടുത്തേക്കാം. എങ്കിലും തീർച്ചയായും അതദ്ദേഹത്തിലെത്തിച്ചേരും. - അതുകൊണ്ട് സിമന്ദർ സ്വാമിയെ പ്രാർത്ഥിച്ചുകൊണ്ട് പറയുക “ഓ അരിഹന്ത് ഭഗവാൻ, അങ്ങ് മാത്രമാണ് ഇപ്പോൾ ശരിയായ അരിഹന്ത്! അങ്ങേക്കെന്റെ പൂർണ്ണ നമസ്കാരം (Obeisance).
എങ്ങനെ സ്ഥാനം മാറുന്നു ചോദ്യകർത്താവ്: അങ്ങേക്കിവിടന്ന് നേരിട്ട് മോക്ഷം നേടാനാ വില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. അങ്ങേക്കാദ്യം മഹാവിദേഹ ക്ഷേത്രത്തിൽ പോകേണ്ടതുണ്ട്. അവിടെയാണ് മോക്ഷം നേടുന്ന ത്. അതെങ്ങനെയാണ് സംഭവിക്കുന്നത്?
ദാദാശ്രീ: നാലാമത്തെ ആരത്തിന് യോജിച്ച ഗുണങ്ങൾ (സ ത്യയുഗം-നന്മ, ജ്ഞാനം, ആനന്ദം, സന്മാർഗ്ഗബോധം) ഇവിടെ യുള്ള ആളുകൾ കൈവരിക്കുമ്പോൾ അവർ സ്വാഭാവികമായും നാലാമത്തെ ആരം നിലനിൽക്കുന്ന സ്ഥലത്തേക്ക് വലിക്കപ്പെടും. അതിനു വിപരീതമായി നാലാമത്തെ ആരത്തിലുള്ളവർക്ക് അഞ്ചാ മത്തെ ആരത്തിന് യോജിച്ച് ഗുണങ്ങളുണ്ടാകുമ്പോൾ അഞ്ചാ മത്തെ ആരം നിലനിൽക്കുന്ന സ്ഥാനത്ത് അവർ ജനിക്കും. അതാണ് പ്രപഞ്ചസ്വഭാവം. ഒരാളെയും അങ്ങോട്ടുമിങ്ങോട്ടും വാഹനത്തിൽ കൊണ്ടുപോകേണ്ട ആവശ്യമില്ല. ജനങ്ങൾ അവ രുടെ ഗുണങ്ങളുടെ പുരോഗതിയനുസരിച്ച് തീർത്ഥങ്കരന്മാരുടെ അടുത്തെത്തും.
(നാലാമത്തെ ആരത്തിലുള്ള മനുഷ്യരുടെ ചിന്തകളും വാക്കു കളും പ്രവൃത്തികളും ഒത്തൊരുമിച്ചു പോകുന്നു. അത്തരം കാല