Book Title: Who Am I
Author(s): Dada Bhagwan
Publisher: Dada Bhagwan Aradhana Trust

View full book text
Previous | Next

Page 23
________________ ഞാൻ ആരാണ് നിന്ന് “എന്റെ' കുറച്ചു കുറച്ചുകൊണ്ടുവന്നാൽ, (ഓരാ ഘട്ടത്തിലും " എന്റെ' മാറ്റിവെച്ചുകൊണ്ടിരിക്കണം) ബാക്കി എന്തുവരും? ചോദ്യകർത്താവ്: "ഞാൻ'. - ദാദാശ്രീ: ആ "ഞാൻ' ആണ് വാസ്തവത്തിൽ നിങ്ങൾ. ആ "ഞാൻ' ആണ് നിങ്ങൾ തിരിച്ചറിയേണ്ടത്. ചോദ്യകർത്താവ്: അത്തരമൊരു തരംതിരിവിനുശേഷം ബാക്കിവരുന്നത് യഥാർത്ഥ "ഞാൻ' ആണ് എന്നെനിക്ക് മനസ്സിലാ ക്കാമോ? അതാണോ യഥാർത്ഥ "ഞാൻ'? - ദാദാശ്രീ: അതെ. വേർതിരിവ് കഴിഞ്ഞാൽ ബാക്കി വരുന്നത് നിങ്ങളുടെ യഥാർത്ഥ ആത്മാവാണ്. "ഞാൻ', യഥാർത്ഥ നിങ്ങൾ ഇത് നിങ്ങൾക്കന്വേഷിക്കേണ്ടതില്ലെ? ഈ "ഞാൻ' ൽ നിന്ന് " എന്റെ' വേർതിരിക്കുന്ന രീതി എളുപ്പമല്ലേ? - ചോദ്യകർത്താവ്: അത് ലളിതമായിത്തോന്നുന്നു. സൂക്ഷ്മത രവും സൂക്ഷ്മതമവുമായ അവസ്ഥകളെ ഞങ്ങളെങ്ങനെയാണ് വേർതിരിക്കുക? ജ്ഞാനിയുടെ സഹായമില്ലാതെ അത് അസാധ്യ മാണല്ലോ? ദാദാശീ: അതെ. അതാണ് ജ്ഞാനിപുരുഷൻ നിങ്ങൾക്ക് ചെയ്തു തരുന്നത്. അതുകൊണ്ടാണ് ഞാൻ പറയുന്നത് "ജ്ഞാനി യുടെ അരിപ്പ്' ഉപയോഗിച്ച് "ഞാനും' “എന്റെയും' വേർതിരിക്കാൻ. നമ്മുടെ വേദാധ്യാപകർ ഈ അരിപ്പയെ എന്താണ് വിളിക്കുന്നത്? അവർ ഇതിനെ "ഭേദജ്ഞാനം' എന്ന് വിളിക്കുന്നു. അത് വേർതിരിക്കലിന്റെ ശാസ്ത്രമാണ്. ഈ ശാസ്ത്രമില്ലാതെ നിങ്ങളെ ങ്ങനെയാണ് " എന്റെ' വേർതിരിക്കുക? നിങ്ങൾക്ക് "ഞാൻ' എന്നതി നുകീഴെ എന്തു വരുമെന്നും "എന്റെ' എന്നതിനുകീഴെ എന്തുവരു മെന്നും ശരിയായ അറിവില്ല. ഭേദജ്ഞാനം "ഞാൻ' എന്റേതെന്നു പറയുന്ന എല്ലാത്തിൽനിന്നും വേർതിരിഞ്ഞു നിൽക്കുന്നു എന്നു പറയുന്നു. ഒരു ജ്ഞാനിപുരുഷനെ കണ്ടുമുട്ടിയാൽ മാത്രമേ ഒരാൾക്ക് വേർതിരിവിന്റെ ശാസ്ത്രം മനസ്സിലാക്കാനാവൂ. "ഞാൻ', " എന്റെ' എന്നിവ വേർതിരിച്ചാൽ പിന്നെയെല്ലാം എളുപ്പമല്ലേ? ആത്മജ്ഞാനത്തിന്റെ ശാസ്ത്രം ഇതുവഴി ലളിതമാകുന്നില്ലേ?

Loading...

Page Navigation
1 ... 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110