Book Title: Who Am I
Author(s): Dada Bhagwan
Publisher: Dada Bhagwan Aradhana Trust

View full book text
Previous | Next

Page 27
________________ ഞാൻ ആരാണ് (5) ആരാണീ ലോകത്ത് പ്രവൃത്തി ചെയ്യുന്ന ആൾ? ഈ ലോകത്തിൽ പ്രവൃത്തി ചെയ്യുന്ന ആളുടെ യഥാർത്ഥ സ്വരൂപം സത്യത്തെക്കുറിച്ചുള്ള അജ്ഞതയാണ് ഇത്രയധികം അവ്യ ക്തതയും തെറ്റിദ്ധാരണയും ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ട് ഇപ്പോൾ അറിവുള്ള വസ്തുക്കളെക്കുറിച്ചാണോ നിങ്ങൾക്കറിയേ ണ്ടത്, അതോ ഇതുവരെ അറിയപ്പെടാത്ത വസ്തുതകളെക്കു റിച്ചോ? -- എന്തിനെ സംബന്ധിക്കുന്നതാണ് ഈ ലോകം മുഴുവൻ? ഇതെങ്ങനെ ഉണ്ടായി? ആരാണിതിന്റെ സൃഷ്ടാവ്? ഈ ലോക ത്തിലേവരുമായി നമ്മുടെ ബന്ധവും ഈ ലോകത്തിൽ നമ്മുടെ റോളുമെന്താണ്? നമ്മുടെ ബന്ധുക്കളുമായി നമ്മളെങ്ങനെ ഇടപെ ടണം? എങ്ങനെയാണ് ബിസിനസ്സ് നടക്കുന്നത്? എന്തെങ്കിലും ചെയ്യുന്നതിൽ ഞാനാണോ ചെയ്യുന്ന ആൾ അതോ മറ്റാരെങ്കിലു മുണ്ടോ? ഇതിന്റെയൊക്കെ ഉത്തരം അറിയേണ്ടത് പ്രധാനമല്ലെ? ചോദ്യകർത്താവ്: അതെ. ദാദാശ്രീ: ആദ്യമറിയേണ്ടതെന്താണ് എന്നതിനെക്കുറിച്ച് നമുക്ക് സംസാരിക്കാം. ഈ ലോകം ആര് സൃഷ്ടിച്ചു എന്നാണ് നിങ്ങൾ കരുതുന്നത്? ഇങ്ങനെ സങ്കീർണ്ണവും കെട്ടിപ്പിണഞ്ഞതു മായ ലോകം ആരു സൃഷ്ടിച്ചു എന്ന് നിങ്ങൾ കരുതുന്നു? എന്താ നിങ്ങളുടെ അഭിപ്രായം? ചോദ്യകർത്താവ്: ദൈവം മാത്രമായും അത് ഉണ്ടാക്കിയത്. ദാദാശ്രീ: അങ്ങനെയെങ്കിൽ ഈ ലോകം മുഴുവൻ വേദനകൾ നിറഞ്ഞിരിക്കുന്നതെന്തുകൊണ്ടാണ്? എല്ലാവർക്കും വേദനകളു ണ്ട്. വിഷമങ്ങളിൽ നിന്നൊരു മോചനമില്ല. - ചോദ്യകർത്താവ്: അതുകൊണ്ടാണെല്ലാവരും വിഷമിക്കു ന്നത്. ദാദാശ്രീ: അതെ. എന്നാൽ ദൈവമാണ് ഈ ലോകമുണ്ടാക്കി യതെങ്കിൽ എന്തിനദ്ദേഹം ഇതുമുഴുവൻ വേദനകൊണ്ട് നിറച്ചു? ഇത്തരം ദുഃഖങ്ങൾ സൃഷ്ടിച്ച തെറ്റ് അദ്ദേഹത്തിന്റെതാണെങ്കിൽ

Loading...

Page Navigation
1 ... 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110