Book Title: Who Am I
Author(s): Dada Bhagwan
Publisher: Dada Bhagwan Aradhana Trust

View full book text
Previous | Next

Page 107
________________ യിൽ ഒരു ഉപകരണമായിത്തീരുന്നതിന് എനിക്ക് അനന്തമായ ആന്തരിക ശക്തി നൽകിയാലും. (എല്ലാവരുടെയും അകത്തു വസിക്കുന്ന ഭഗവാനാണ് ദാദാ ഭഗ വാൻ. എന്നും ദാദാ ഭഗവാനോട് ഇത്രയും നിങ്ങൾ ആവശ്യ പ്പെടണം. ഇത് യാന്ത്രികമായി ചൊല്ലിയാൽ പോരാ. ഇത് ഉള്ളിൽ ഉറക്കണം. നിത്യവും ഇത് നിങ്ങളുടെ തീവ്രമായ ആന്തരിക ഭാവമാകുന്നത് ഏറ്റവും അനുയോജ്യമാണ്. ഈ ഉപദേശം എല്ലാ മതങ്ങളുടെയും ആന്തരിക സത്തയേയും മറി കടക്കുന്നു.) ശുദ്ധാത്മാവിനോട് പ്രാർത്ഥന (PRAYER TO PURE SELF) എനിക്കകത്തുള്ള ശുദ്ധാത്മാവേ! എന്നിലെന്നപോലെ അങ്ങ് എല്ലാ ജീവജാലങ്ങളിലും നിവസിക്കുന്നു. അങ്ങയുടെ ദിവ്യരൂപ മാണ് എന്റെ യഥാർത്ഥ രൂപം. എന്റെ യഥാർത്ഥ രൂപമാണ് "ശുദ്ധാത്മാ.' - ഓ ശുദ്ധാത്മാ ഭഗവാൻ! അനന്തഭക്തിയോടും ഏകത്വത്തോ ടുംകൂടി ഞാനങ്ങയെ വണങ്ങുന്നു. എന്റെ അജ്ഞതാവസ്ഥയിൽ ഞാൻ ചെയ്ത തെറ്റുകളെല്ലാം* ഞാൻ അങ്ങയോട് സമ്മതിക്കു ന്നു. ഞാനീ തെറ്റുകൾക്ക് ആത്മാർത്ഥമായി പശ്ചാത്തപിക്കുകയും അങ്ങയോട് മാപ്പുചോദിക്കുകയും ചെയ്യുന്നു. ഓ ഭഗവാൻ! ദയ വായി മാപ്പു തരൂ, മാപ്പു തരൂ, മാപ്പു തരൂ. ഈ തെറ്റുകൾ വീണ്ടും ആവർത്തിക്കാതിരിക്കാനുള്ള ശക്തി നൽകിയാലും. ഓ ശുദ്ധാത്മാ ഭഗവാൻ! അങ്ങയിൽ നിന്നുള്ള ഈ വേർപാട് നീങ്ങാനും അങ്ങയോട് ഒന്നാവാനും ഞങ്ങളെയെല്ലാം കാരുണ്യ ത്തോടെ അനുഗ്രഹിച്ചാലും. എപ്പോഴും ഞങ്ങൾ അങ്ങയോട് ഒന്നായി ഇരിക്കുമാറാകട്ടെ. (*നിങ്ങൾ ചെയ്ത തെറ്റുകൾ ഓർമ്മിക്കുക)

Loading...

Page Navigation
1 ... 105 106 107 108 109 110