Book Title: Who Am I
Author(s): Dada Bhagwan
Publisher: Dada Bhagwan Aradhana Trust

View full book text
Previous | Next

Page 79
________________ ഞാൻ ആരാണ് ലോകരാൽ സ്വീകാര്യനായ ആളായിരിക്കും അയാൾ ചോദ്യകർത്താവ്: അങ്ങു പറയുന്നു; ആയിരക്കണക്കിനാളു കൾ അങ്ങയുടെ വേർപാടിൽ ഖേദിക്കുമെന്ന്. എന്നാൽ അതിൽ ഒരു ശിഷ്യരുമുണ്ടാവില്ലെന്ന്. അതുകൊണ്ടങ്ങ് എന്താണുദ്ദേശിക്കു ന്നത്? ദാദാശ്രീഃ ആരും എന്റെ ശിഷ്യരായിരിക്കില്ല. ഇവിടെ ഒരു ആത്മീയസിംഹാസനമില്ല. ഇതൊരു സിംഹാസനമായിരുന്നെങ്കിൽ നമുക്കൊരു പിൻതുടർച്ചാവകാശിയെ വേണ്ടി വരുമായിരുന്നു. പിതൃബന്ധംവെച്ച് നിങ്ങൾ അനന്തരാവകാശിയാവാൻ പരിശ മിക്കും. ലോകർ സ്വീകരിച്ച ആൾ മാത്രമെ ഈ ജോലി തുടർന്നു. കൊണ്ടു പോവുകയുള്ളു. പരിപൂർണ്ണ വിനയമുള്ളവരെ മാത്രമെ ലോകം സ്വീകരിക്കൂ. ലോകത്തിന്റെ ശിഷ്യനാകുന്നവൻ വിജ യിക്കും. - ജീവിക്കുന്ന ജ്ഞാനികളുടെ പരമ്പര - ചോദ്യകർത്താവ്: ഇവിടെ അങ്ങയുടെ അടുത്തു വന്നവ രൊക്കെ ക്രമിക മാർഗ്ഗത്തിൽനിന്നും അക്രമ മാർഗ്ഗത്തിലേക്ക് വന്ന വരാണ്. ഓരോരുത്തരും ജ്ഞാനം അവരുടെതായ രീതിയിലാണ് അനുഭവിച്ചിരിക്കുന്നത്. ദാദാ, ഈ അക്രമ മാർഗ്ഗത്തിന്റെ അനന്യ സവിശേഷത ഇതാണ്. ഞങ്ങളേവരും പ്രത്യക്ഷ പുരുഷനെ കണ്ടു. (ജീവിക്കുന്നതും സമീപസ്ഥനുമായ പുരുഷൻ). കറച്ചുകാലത്തിനു ശേഷം ജ്ഞാനിപുരുഷൻ അടുത്തുണ്ടാവില്ല. അത് ശരിയല്ലെ? ദാദാശ്രീ: അതെ. അതു ശരിയാണ്. ചോദ്യകർത്താവ്: അങ്ങയുടെ സജീവസാന്നിദ്ധ്യത്തിൽ (പ്ര ത്യക്ഷം) അക്രമ മാർഗ്ഗം സ്വീകരിച്ചവരുടെ പ്രശ്നം ഒഴിച്ചു നിർത്തി യാൽ, പിന്നീട് അങ്ങില്ലാത്ത സമയത്ത് ഈ മാർഗ്ഗത്തിലേക്ക് വരു ന്നവരുടെ കാര്യമെന്താണ്? അവർക്ക് അവസരമുണ്ടാവുകയില്ല. അല്ലേ? ദാദാശ്രീഃ ഉണ്ടാവും. തീർച്ചയായുമുണ്ടാവും. ചോദ്യകർത്താവ്: എല്ലാവർക്കും പ്രത്യക്ഷപുരുഷനെ കാണാ നവസരമുണ്ടാകുമോ?

Loading...

Page Navigation
1 ... 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110