Book Title: Who Am I Author(s): Dada Bhagwan Publisher: Dada Bhagwan Aradhana Trust View full book textPage 7
________________ ആയിരുന്നെങ്കിലും കുടുംബത്തിലും പുറമെയും അദ്ദേഹത്തിന്റെ ജീവിതം ആത്മജ്ഞനത്തിനുമുമ്പും ഏവർക്കും മാതൃകയാക്കാവു ന്നതായിരുന്നു. ആത്മജ്ഞാനത്തിനുശേഷം ജ്ഞാൻ എന്ന അവ സ്ഥയിൽ അദ്ദേഹത്തിന്റെ ശരീരം ഒരു പബ്ലിക് ചാരിറ്റബിൽ ട്രസ്റ്റ് ആയി വർത്തിച്ചു. അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവൻ "മതത്തിൽ ഒരു വ്യവ സായവും പാടില്ല, എന്നാൽ വ്യവസായത്തിൽ മതം വേണം' എന്ന തത്വമനുസരിച്ച് ജീവിച്ചു. മാത്രമല്ല; സ്വന്ത ആവശ്യത്തിന് അദ്ദേഹം ആരിൽനിന്നും ഒരു പണവും സ്വീകരിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ബിസിനസ്സിൽനിന്നുള്ള ലാഭം അദ്ദേഹം ഭക്തരെ ഇന്ത്യയിലെ വിവിധ തീർത്ഥാടനകേന്ദ്രങ്ങളിലേക്ക് തീർത്ഥയാത്രകൾ കൊണ്ടു പോകുന്നതിനായി വിനിയോഗിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ "അക്രമവിജ്ഞാനം' എന്ന പുതുമ യുള്ളതും നേരിട്ടുള്ളതും ക്രമരഹിതവുമായ ഒരു മോക്ഷമാർഗ്ഗപദ്ധ തിക്ക് അടിസ്ഥാനമായിത്തീർന്നു. അദ്ദേഹത്തിന്റെ ദിവ്യവും നവീ നവുമായി ശാസ്ത്രീയപരീക്ഷണമായ "ജ്ഞാനിവിധി'യിലൂടെ അദ്ദേഹം രണ്ടുമണിക്കൂർകൊണ്ട് മറ്റുള്ളവർക്ക് ജ്ഞാനം നൽകി. ആയിരക്കണക്കിനാളുകൾ ഈ പ്രക്രിയയിലൂടെ അദ്ദേഹത്തിന്റെ അനുഗ്രഹം നേടി. ആയിരക്കണക്കിനാളുകൾ ഇപ്പോഴും അദ്ദേഹ ത്തിന്റെ അനുഗ്രഹം നേടിക്കൊണ്ടുമിരിക്കുന്നു. അദ്ദേഹമിതിനെ അക്രമവിജ്ഞനം (ക്രമരഹിത ശാസ്ത്രം) എന്നു വിളിച്ചു. "അക്രമ പാത' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് പടിപടിയായി പുരോഗ മിക്കുന്ന ഒരു മാർഗ്ഗമല്ല എന്നതാണ്. കോണിപ്പടി കയറുന്നതിനുപ കരം ലിഫ്റ്റ് ഉപയോഗിക്കുന്നതിനോടാണ് ഈ മാർഗ്ഗത്തെ താര തമ്യം ചെയ്തിരിക്കുന്നത്. ആത്മീയ പുരോഗതി ഘട്ടം ഘട്ടമായി സംഭവിക്കുന്ന പരമ്പരാഗത പാതയെയാണ് "ക്രമപാതയായി ഇവിടെ കണക്കാക്കുന്നത്. ആത്മീയാനന്ദത്തിലെത്തിച്ചേരാനുള്ള നേരിട്ടുള്ള എളുപ്പമാർഗ്ഗമായി "അക്രമപാത' ഇപ്പോൾ അറിയപ്പെടു ന്നു. (മലയാളത്തിൽ "അക്രമം' എന്ന വാക്കിന് ഉപയോഗിക്കപ്പെ ടുന്ന അർത്ഥവുമായി യാതൊരു ബന്ധവും ദാദാശ്രീ ഉപയോഗി ക്കുന്ന പദത്തിനില്ല). (v)Page Navigation
1 ... 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 ... 110