Book Title: Whatever Happened Is Justice
Author(s): Dada Bhagwan
Publisher: Dada Bhagwan Aradhana Trust

View full book text
Previous | Next

Page 29
________________ സംഭവിച്ചതെല്ലാം ന്യായമാണ് 5 ഏക്കർ സ്ഥലം കിട്ടിയ മകന്റെ ഭാഗം നിൽക്കുകയും അയാൾക്ക് ന്യായം നേടിക്കൊടുക്കാൻ ശ്രമിക്കുകയും ചെയ്യും. അവർ മൂത്ത സഹോദരനെ തരം താഴ്ത്തിപ്പറയും. ഇതൊരു തെറ്റാണ്. അത് പിഴ വിനെ പ്രതിനിധീകരിക്കുന്നു. ജനങ്ങൾ ഈലോകജീവിതം നയി ക്കുന്നത് ഒരു മിഥ്യാബോധത്തിലാണ്. ഈ മിഥ്യാബോധം കാര്യ ങ്ങളുടെ യഥാർത്ഥ സ്വഭാവത്തെ തിരിച്ചറിയാനുള്ള അവരുടെ കഴി വിനെ തല തിരിക്കുന്നു. അവർ ലൗകികജീവിതം വാസ്തവമാ ണെന്ന് വിശ്വസിക്കുന്നു. ലൗകികജീവിതം യാഥാർത്ഥ്യമെന്ന് വിശ്വ സിക്കുന്ന ആൾ കഷ്ടപ്പെടേണ്ടി വരുന്നു. പ്രകൃതിയുടെ ന്യായം പിഴവില്ലാത്തതാണ്. അത്തരം സന്ദർഭങ്ങളിൽ ഞാൻ ഇടപെടുകയില്ല. ഞാനാ രോടും അയാൾ ചെയ്യേണ്ടതോ ചെയ്യാൻ പാടില്ലാത്തതോ ആയ കാര്യങ്ങളെക്കുറിച്ച് പറയുകയില്ല. അല്ലെങ്കിൽ എന്നെ വീതരാഗ് എന്ന് വിളിക്കാനാവില്ല. എന്താണ് പഴയ എക്കൗണ്ടുകൾ എന്നും അവ എങ്ങനെയാണ് വെളിവാക്കപ്പെടുന്നത് എന്നും ഞാൻ വെറുതെ നിരീക്ഷിച്ചുകൊണ്ടിരിക്കും. എന്നോട് ആളുകൾ ന്യായം നടത്താൻ പറയുമ്പോൾ, എന്റെ ന്യായം ലോകത്തിലെ ന്യായത്തിൽനിന്നും വ്യത്യസ്തമാണെന്നു ഞാൻ പറയും. എന്റെ ന്യായം പ്രകൃതിയുടെ ന്യായമാണ്. ഈ ന്യായമാണ് ലോകത്തിന്റെ "റെഗുലേറ്റർ.' അത് ലോകത്തെ ശരി യായി നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. പ്രകൃതിയുടെ ന്യായത്തിൽ ഒരു നിമിഷം പോലും അന്യായമില്ല. എന്തുകൊണ്ടാണ് ജനങ്ങൾ അന്യായം കണ്ടെത്തി അവരുടെ സ്വന്തം ന്യായത്തിനായി അന്വേ ഷിക്കുന്നത്? അതിനു കാരണം അവർ കാണുന്നതെല്ലാം ന്യായമാ ണെന്ന് അവർ അറിയാത്തതുകൊണ്ടാണ്. ആലോചിക്കൂ മനുഷ്യാ, അയാളഞ്ചേക്കറിനുപകരം എന്തുകൊണ്ട് വെറും രണ്ടേക്കർ നിങ്ങൾക്ക് തന്നില്ലെന്ന്. അയാൾ നിങ്ങൾക്ക് നൽകിയത് ന്യായ മായതാണ്. നാം നേരിടുന്നതൊക്കെ നമ്മുടെ മുൻജന്മത്തിൽനി ന്നുള്ള നമ്മുടെ സ്വന്തം എക്കൗണ്ടാണ്. ന്യായമാണ് തെർമ്മോമീ റ്റർ. ഈ തെർമോമീറ്ററിൽനിന്നും മനസ്സിലാവും, കഴിഞ്ഞ ജന്മം നാം അന്യായം കാണിച്ചതുകൊണ്ട് ഇപ്പോൾ അന്യായത്തിനിരയാ വുന്നുവെന്ന്. അതുകൊണ്ട് തെർമോമീറ്ററിനെത്തന്നെ കുറ്റം പറ യാനാവില്ല. ഇത് നിങ്ങൾക്ക് സഹായമാകുന്നുണ്ടോ?

Loading...

Page Navigation
1 ... 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45