SearchBrowseAboutContactDonate
Page Preview
Page 8
Loading...
Download File
Download File
Page Text
________________ - ആരാണ് ദാദാ ഭഗവാൻ മറ്റുള്ളവർക്ക് "ദാദാ ഭഗവാനെ'ക്കുറിച്ച് വിവരിച്ചുകൊടുക്കു മ്പോൾ അദ്ദേഹം പറയാറുണ്ട്. "നിങ്ങൾ നിങ്ങളുടെ മുന്നിൽ കാണുന്നത് "ദാദാ ഭഗവാനല്ല. നിങ്ങൾ കാണുന്നത് എ. എം. പട്ടേലിനെയാണ്. ഞാനൊരു ജ്ഞാനിപുരുഷനാണ്. എന്റെ ഉള്ളിൽ വെളിവാക്കപ്പെട്ടിരിക്കുന്ന ഭഗവാനാണ് "ദാദാ ഭഗവാൻ.' അകത്തുള്ള ഭഗവാനാണ് അദ്ദേഹം. നിങ്ങളുടെ ഉള്ളിലും എല്ലാവരുടെ ഉള്ളിലും അദ്ദേഹമുണ്ട്. നിങ്ങ ളിൽ അദ്ദേഹം ഇതുവരെ വെളിപ്പെട്ടിട്ടില്ല. എന്നാൽ എന്നിൽ അദ്ദേഹം പൂർണ്ണമായും വെളിപ്പെട്ടിരിക്കുന്നു. ഞാൻ സ്വയം ഒരു ഭഗവാനല്ല. എന്റെ ഉള്ളിലുള്ള ദാദാ ഭഗവാനെ ഞാൻ വണങ്ങുന്നു. ആത്മസാക്ഷാത്ക്കാരം (അത്മജ്ഞാനം) എന്തെന്നറിയാൻ സഹായിക്കുന്ന ഇപ്പോഴുള്ള ഉപാധി - ഞാൻ സ്വയം എന്റെ സിദ്ധികൾ കുറച്ചുപേർക്ക് നൽകുകയാ ണ്. ഞാൻ വിട പറഞ്ഞാലും ഇതൊക്കെ ആവശ്യമായി വരില്ലേ? ഭാവിതലമുറകൾക്ക് ഈ മാർഗ്ഗം ആവശ്യമുണ്ട്; ഇല്ലേ? -ദാദാശ്രീ അത്മജ്ഞാനം നൽകുന്നതിനും സഹവർത്തിത്വത്തോടെ യുള്ള ലൗകികജീവിതരീതികൾ ഉപദേശിക്കുന്നതിനുമായി നഗര ങ്ങളിലും ഗ്രാമഗ്രാമാന്തരങ്ങളിലും സഞ്ചരിക്കാറുണ്ട്. 1987 അവ സാനം അന്ത്യദിവസങ്ങളിൽ അദ്ദേഹം ഡോ. നീരുബെൻ അമീനെ ഈ സിദ്ധികൾ നൽകി തന്റെ പ്രവൃത്തികൾ തുടരാൻ അനുഗ്ര ഹിച്ചു. 1988 ജനുവരി 2 പരമപൂജ്യനായ ദാദാശ്രീ നശ്വരദേഹം ഉപേ ക്ഷിച്ചതിനുശേഷം നീരൂബെൻ ഇന്ത്യയിലെ നഗരങ്ങളിലും ഗ്രാമ ങ്ങളിലും സഞ്ചരിച്ചുകൊണ്ടും, യുഎസ്എ, കാനഡ, യുകെ, ആഫ്രിക്ക എന്നീ രാജ്യങ്ങളിലും അദ്ദേഹത്തിന്റെ പ്രയത്നം തുടർന്നുകൊണ്ടിരിക്കുന്നു. അക്രമവിജ്ഞാനത്തിൽ ദാദാശീ യുടെ പ്രതിനിധിയാണ് അവർ. ആധുനിക ലോകത്തിന് യോജിച്ച ലളിതവും നേർരീതിയുമായ ആത്മജ്ഞാനമാർഗ്ഗമായ “അക്രമ'വി ജ്ഞാനം പ്രചരിപ്പിക്കുന്നതിനുള്ള ഉപാധിയായിത്തീർന്നിട്ടുണ്ട് (vi)
SR No.030156
Book TitleWho Am I
Original Sutra AuthorN/A
AuthorDada Bhagwan
PublisherDada Bhagwan Aradhana Trust
Publication Year
Total Pages110
LanguageMalayalam
ClassificationBook_Other
File Size2 MB
Copyright © Jain Education International. All rights reserved. | Privacy Policy