SearchBrowseAboutContactDonate
Page Preview
Page 74
Loading...
Download File
Download File
Page Text
________________ ഞാൻ ആരാണ് വണങ്ങുന്നു എന്നാണ്. ഈ ധാരണയോടെ നിങ്ങളിത് പറയു മ്പോൾ നിങ്ങൾക്ക് അത്ഭുതകരമായ ഫലങ്ങളുണ്ടാവും. 63 "അരിഹന്ത് എന്നതിനർത്ഥം അവരിപ്പോഴും പ്രപഞ്ചത്തിൽ ഉണ്ടെന്നും ജീവിച്ചിരിക്കുന്നവരാണ് എന്നുമാണ്. നിർവ്വാണം നേടി യവരെ (ജന്മമരണ ചക്രത്തിൽനിന്നും മുക്തരായവർ) സിദ്ധന്മാർ എന്നാണ് വിളിക്കുന്നത്. ഒരിക്കൽ നിർവ്വാണം നേടിയാൽ പിന്നെ അവരെ അരിഹന്തുക്കൾ എന്ന് വിളിക്കാനാവില്ല. മൂർത്തമായ രൂപ മുള്ള ഒരാളാണ് അരിഹന്ത്. ജനങ്ങൾ എന്നോട് ചോദിക്കുന്നു "ഞാനെന്തുകൊണ്ട് അവ 24 തീർത്ഥങ്കരന്മാരെക്കുറിച്ചു പറയാതെ സിമന്ദർ സ്വാമിയെക്കുറിച്ചുമാത്രം പറയുന്നു' എന്ന്. ഞാനവരോട് പറയു ന്നു: "ഞാനവരെക്കുറിച്ചും പറയുന്നുണ്ടെന്ന്. എന്നാൽ ഞാൻ സത്യം സത്യം പോലെ പറയുകയാണ്; ഞാൻ സിമന്ദർ സ്വാമിയെ ക്കുറിച്ച് കൂടുതൽ പറയുന്നതിന് കാരണം അദ്ദേഹം ഇപ്പോൾ നില വിലുള്ള തീർത്ഥങ്കരനാണ് എന്നതാണ്. നിങ്ങൾ "നമോ അരിഹ ന്താനം' എന്നു പറയുമ്പോൾ ആ പ്രാർത്ഥന അദ്ദേഹത്തിൽ എത്തിച്ചേരുന്നു. നവ്കാർ മന്ത്രം പറയുമ്പോൾ നിങ്ങൾ സിമന്ദർ സ്വാമിയെ ഓർമ്മിക്കണം. പിന്നീട് നവ്കാർ മന്ത്രം പറയേണ്ട വിധം പറയണം. സാന നമ്മുടെ ലോകവുമായി പ്രത്യേകബന്ധം ചോദ്യകർത്താവ്: അങ്ങേക്ക് ശ്രീ സിമന്ദർ സ്വാമിയെ വിവരി ക്കാമോ? ദാദാശ്രീഃ ശ്രീ സിമന്ദർ സ്വാമിക്ക് നമ്മുടെ ശരീരത്തിന് ഏറെ സമാനമായ ഭൗതിക ശരീരമുണ്ട്. അദ്ദേഹത്തിന് ഇപ്പോൾ 175000 വയസ്സുണ്ട്. അദ്ദേഹം അവസാനത്തെ 24 തീർത്ഥങ്കരന്മാരിൽ ആദ്യത്തെ ആളായ ഭഗവാൻ ഋഷഭദേവന് സമാനനാണ്. അദ്ദേഹം ഭൂമിയിലല്ല; അദ്ദേഹം മഹാവിദേഹക്ഷേത്രം എന്നുപേരായ മറ്റൊരു ഗ്രഹത്തിലാണ്. അവിടേക്ക് മനുഷ്യർക്ക് ഭൗതികരൂപത്തിൽ എത്തിച്ചേരാനാവില്ല. ജ്ഞാനി പുരുഷന് സൂക്ഷ്മരൂപത്തിൽ അവി ടെപ്പോയി അന്വേഷണങ്ങൾ നടത്തി മടങ്ങി വരാനാവും. നിങ്ങൾക്ക് ഈ ഭൗതിക ശരീരവുമായി അവിടെ പോകാനാവില്ല.
SR No.030156
Book TitleWho Am I
Original Sutra AuthorN/A
AuthorDada Bhagwan
PublisherDada Bhagwan Aradhana Trust
Publication Year
Total Pages110
LanguageMalayalam
ClassificationBook_Other
File Size2 MB
Copyright © Jain Education International. All rights reserved. | Privacy Policy